കോഴിക്കോട് : കൊല്ലം ജില്ലയിലെ ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനം തുടങ്ങിയെന്നാണു സൂചന. തിരുവനന്തപുരത്തു സെക്രട്ടേറിയറ്റ് പടിക്കല്‍ ആദിവാസികള്‍ നടത്തുന്ന നില്‍പ്പ് സമരത്തിനു മാവോയിസ്‌റ്റ് പിന്തുണയുണ്ടെന്നാണ് സൂചനകള്‍. ഇതേത്തുടര്‍ന്നു മാവോയിസ്‌റ്റുബന്ധമുള്ള മനുഷ്യാവകാശ, സാംസ്‌കാരിക സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. ആദ്യഘട്ടത്തില്‍ ലഘുലേഖകളും പോസ്‌റ്ററുകളും വഴി സംഘടനയുടെ ആശയ പ്രചാരണം നടത്തുകയാണ് രീതി. ഭക്ഷണവും മരുന്നുകളും പണവും നല്‍കിയാണ് ആദിവാസികളെ സ്വാധീനിക്കുന്നത്. സി.പി.ഐ. മാവോയിസ്‌റ്റ് പശ്‌ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ കീഴിലാണ് സംസ്‌ഥാനത്തെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മലയാളിയായ രൂപേഷാണ് ഇതിന് നേതൃത്വം നല്‍കുന്നത്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്‌ഥാനത്തിന്റെ വടക്കന്‍ ജില്ലകളെ മൂന്നു ഘടകങ്ങളായി തിരിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് വയനാട് കേന്ദ്രീകരിച്ച് കബനി ദളം, മലപ്പുറത്ത് നാടുകാണി ദളം, പാലക്കാട് ഭവാനി ദളം എന്നീ പേരുകളിലാണ് ഘടകങ്ങള്‍. ആര്‍.ഡി.എഫ്, പോരാട്ടം തുടങ്ങിയ തീവ്ര ഇടതുപക്ഷ സംഘടനകളുമായി ചേര്‍ന്ന് തെക്കന്‍ ജില്ലകളില്‍ സംഘടനയുടെ ഘടകങ്ങള്‍ രൂപീകരിക്കാനുംശ്രമം നടക്കുന്നുണ്ട്. 2009 ലാണ് സി.പി.ഐ. മാവോയിസ്‌റ്റുകള്‍ സംസ്‌ഥാനത്തു പ്രവര്‍ത്തനം ആരംഭിച്ചത്. കോഴിക്കോട് ജില്ലയിലെ ചൂരണിയില്‍ 2013 ഒകേ്‌ടാബര്‍ 27ന് കരിങ്കല്‍ ക്വാറിയില്‍ നടത്തിയ ആക്രമണത്തോടെയാണ് മാവോയിസ്‌റ്റ് സംഘടന ശ്രദ്ധിക്കപ്പെട്ടത്. ഇവിടെ എസ്‌കവേറ്റര്‍ തീവച്ചു നശിപ്പിക്കുകയും പോസ്‌റ്ററുകള്‍ പതിക്കുകയുമാണ് ചെയ്‌തത്. കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്‌ഥാനങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച മാവോയിസ്‌റ്റുകള്‍ കര്‍ണാടകയില്‍ ആന്റി നെക്‌സല്‍ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ശക്‌തമായതോടെ കേരളത്തിലേക്ക് നീങ്ങുകയായിരുന്നു. അതിനിടെ കോഴിക്കോട് വിവിധ ഭാഗങ്ങളില്‍ മാവോയിസ്‌റ്റുകളുടെ പേരില്‍ പോസ്‌റ്ററുകളും നോട്ടീസുകളും കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലെ തിരുവള്ളൂര്‍, ചെറുവണ്ണൂര്‍, തിക്കോടി, പയ്യോളി എന്നീ ഗ്രാമപ്രദേശങ്ങളിലാണ് വ്യാപകമായി മാവോയിസ്‌റ്റുകളുടെ പേരില്‍ നോട്ടീസുകളും ലഘുലേഖകളും കണ്ടെത്തിയത്. സായുധവിപ്ലവത്തിന് അണിചേരണമെന്ന ആഹ്വാനവുമായുള്ള നൂറുകണക്കിനു ലഘുലേഖകളാണ് ഈ മേഖലയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സി.പി.ഐ. മാവോയിസ്‌റ്റ് രൂപീകരണത്തിന്റെ പത്താം വാര്‍ഷികത്തെ ഉയര്‍ത്തിപ്പിടിക്കുക എന്ന തലക്കെട്ടിലുള്ള നോട്ടീസില്‍ പുത്തന്‍ ജനാധിപത്യ ഇന്ത്യയ്‌ക്കായി മാവോയിസ്‌റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിന്‍ കീഴില്‍ അണിനിരക്കുക, സാമ്രാജ്യത്വ-പിന്തിരിപ്പന്‍ ഭരണവര്‍ഗ, സായുധ സേനകളെ പരാജയപ്പെടുത്തുക എന്നും പശ്‌ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റി തയാറാക്കിയ പോസ്‌റ്ററില്‍ ആഹ്വാനമുണ്ട്.








