കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ വടക്കന്‍ മേഖലയില്‍ മാവോയിസ്റ്റുകളുടെ പേരില്‍ വ്യാപകമായി പോസ്റ്റര്‍. സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ആഭ്യന്തര സുരക്ഷ വിഭാഗം ഇതേക്കുറിച്ച് അന്വേഷണം തുടങ്ങി.
വടകര, മേപ്പയൂര്‍, പയ്യോളി പൊലിസ് സ്റ്റേഷന്‍ പരിധികളിലാണു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ചാനിയം കടവ്, ഇരിങ്ങല്‍, തിരുവള്ളൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ലഘുലേഖകളും പോസ്റ്ററുകളും ഇന്ന് രാവിലെ കണ്ടത്. സായുധ കാര്‍ഷിക പ്രസ്ഥാനത്തിനൊപ്പം അണി ചേരുക, കാര്‍ഷിക വിപ്ലവത്തിന് അണിചേരുക തുടങ്ങിയവയാണ് ലഘുലേഖകളിലുള്ളത്.
വിപ്ലവ രാഷ്ട്രീയം ആഴത്തിലും പരപ്പിലുമാക്കാന്‍ വര്‍ഗ്ഗ സമരം തീവ്രമാക്കാനും ലഘുലേഖയില്‍ ആഹ്വാനമുണ്ട്. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റിയുടെ പേരിലാണ് ലഘുലേഖയും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പൊലീസും രഹസ്യാന്വേഷണ വിഭാഗവും പോസ്റ്ററുകളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.