Home » » ചീഫ്‌സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന മദ്യപാര്‍ട്ടി സിവില്‍ സര്‍വ്വീസ് ചട്ടങ്ങളുടെ കടുത്ത ലംഘനം.

ചീഫ്‌സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന മദ്യപാര്‍ട്ടി സിവില്‍ സര്‍വ്വീസ് ചട്ടങ്ങളുടെ കടുത്ത ലംഘനം.

Written By Unknown on Sunday, 26 October 2014 | 02:14

തിരുവനന്തപുരം: ചീഫ്‌സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന മദ്യപാര്‍ട്ടി സിവില്‍ സര്‍വ്വീസ് ചട്ടങ്ങളുടെ കടുത്ത ലംഘനം. പൊതുസ്ഥലത്ത് മദ്യപാര്‍ട്ടി നടത്താന്‍ പാടില്ലെന്ന അബ്കാരി നിയമം ചീഫ്‌സെക്രട്ടറിയുടെ നേതൃത്വത്തില്‍ ലംഘിക്കപ്പെട്ടു. മന്ത്രിമാര്‍ക്കൊഴികെ അകമ്പടി വാഹനങ്ങള്‍ പാടില്ലെന്നതും ഇന്നലത്തെ മദ്യപാര്‍ട്ടിയില്‍ അട്ടിമറിക്കപ്പെട്ടു.
അതേസമയം, ചീഫ്‌സെക്രട്ടറിയുടെ മദ്യസല്‍ക്കാരത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ചീഫ്‌സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് യുവമോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് അഡ്വ പി സുധീര്‍ ആവശ്യപ്പെട്ടു.
സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചാണ് ഉദ്യോഗസ്ഥസംഘം കുടിച്ച് കൂത്താടിയത്. മദ്യപാര്‍ട്ടിയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നതതല അന്വേഷണം നടത്തി നടപടിയെടുക്കണം. മദ്യനിരോധനത്തില്‍ നിന്ന് പിന്‍മാറിയോ എന്ന് മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും വ്യക്തമാക്കണമെന്നും പി സുധീര്‍ ആവശ്യപ്പെട്ടു.
ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്ത് പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി വക്താവ് വിവി രാജേഷ് ആവശ്യപ്പെട്ടു. വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് ചീഫ് സെക്രട്ടറി കോവളത്ത് മദ്യസല്‍ക്കാരം സംഘടിപ്പിച്ചത്. ഇരുപതോളം ഐഎഎസ് ഉദ്യോഗസ്ഥരും ഐപിഎസ് ഉദ്യോഗസ്ഥരും മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്തു. സംസ്ഥാനത്ത് പൂര്‍ണ മദ്യ നിരോധനത്തിന് തയ്യാറാടെക്കുമ്പോഴാണ് ഉന്നതരുടെ മദ്യസല്‍ക്കാരം.
ഔദ്യോഗിക വാഹനങ്ങളിലാണ് ഉദ്യോഗസ്ഥര്‍ മദ്യ സല്‍ക്കാരത്തിനായി ഹോട്ടലില്‍ എത്തിയത്.
ഇതിനിടെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയും സംഘവും ബോട്ടില്‍ രക്ഷപ്പെട്ടു.
കടപ്പാട് ;റിപ്പോർട്ടർ ടി വി



Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.