Home » » നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ വിവാഹിതനാകുന്നു.

നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ വിവാഹിതനാകുന്നു.

Written By Unknown on Sunday, 26 October 2014 | 02:22

കൊച്ചി: നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ വിവാഹിതനാകുന്നു. കൊല്ലം പത്തനാപുരം സ്വദേശിനി ഷേമ അലക്‌സാണ്ടര്‍ ആണ് വധു. അഞ്ചു വര്‍ഷം നീണ്ട സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തിയത്. വിവാഹം ഇരുവീട്ടുകാരും ചേര്‍ന്ന് ആലോചിച്ച് ഉറപ്പിക്കുകയായിരുന്നു.
കോഴിക്കോട് ബാലുശേരി പറമ്പത്തു വീട്ടില്‍ പി. ഗംഗാധരന്‍ നായരുടെയും ഇന്ദിര മേനോന്റെയും മകനാണ് അനൂപ്. പത്തനാപുരം പ്രിന്‍സ് പാര്‍ക്കില്‍ പ്രിന്‍സ് അലക്‌സാണ്ടറുടെയും പരേതനായ ലില്ലി അലക്‌സാണ്ടറുടെയും മകളാണ് ഷേമ. ഷേമയ്ക്ക് സിനിമയുമായി ബന്ധമില്ല. ഡിസംബറിലാണ് വിവാഹം.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.