കോഴിക്കോട് ; മാനവീക മൂല്യമുയര്‍ത്താന്‍ കലയെ സ്നേഹിക്കുന്നവര്‍ക്ക് മാത്രമേ കഴിയൂ എന്നും,യഥാർഥ കലാകാരന്റെ മനസ്സിൽ സാമൂഹ്യവിരുദ്ധ ചിന്തകൾക്കിടയുണ്ടാകില്ലെന്നും മന്ത്രി ഡോ എം കെ മുനീര്‍
ശാസ്ത്ര സാങ്കേതിക വളർച്ചയോടെ ഗുണവും ദോഷവും ഉണ്ടായി.ലോകത്തിന്റെ മുക്കിലും മൂലയിലും അറിവിന്റെ വെളിച്ചമെത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ഗുണം. ബന്ധങ്ങളും അഭിരുചികളും മറന്നു പോകുന്നതാണ് ദോഷം ഒരു വ്യക്തിയിലെ അഭിരുചികളെ ഉണര്‍ത്താൻ കലക്കും കായിക ചിന്തകൾക്കും കഴിയും അതിനെ വളര്‍ത്താൻ നമുക്ക് കഴിയണം മന്ത്രി പറഞ്ഞു.
സഹോദയ സി ബി എസ് ഇ സ്കൂൾ മലബാർ റീജിയണൽ കലോത്സവം കോഴിക്കോട് മാളിക്കടവ് എം എസ് എസ് ഹയർ സെക്രണ്ടറി സ്കൂളിൽ ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം.
പി ഹരിദാസ് അധ്യക്ഷത വഹിച്ചു സി പി കുഞ്ഞുമുഹമ്മദ്,പി അബ്ദുറഹിമാന്‍,കെ മുരളീധരന്‍, മോനീയോഹന്നാൻ,എം ആര്‍ പ്രഭീഷ്,ബി പി സിന്ധു എന്നിവർ പ്രസംഗിച്ചു രണ്ടു ദിവസത്തിൽ നടക്കുന്ന കലോത്സവത്തിൽ രണ്ടായിരത്തോളം കൊച്ചു കലാകാരൻമാര്‍ പങ്കെടുക്കും.







