Home » » കുനിയില്‍ ഇരട്ടക്കൊല കേസ്‌ : ഹരജി 18ന്‌ പരിഗണിക്കും.

കുനിയില്‍ ഇരട്ടക്കൊല കേസ്‌ : ഹരജി 18ന്‌ പരിഗണിക്കും.

Written By Unknown on Saturday, 15 November 2014 | 01:28

മലപ്പുറം : കുനിയില്‍ ഇരട്ടക്കൊല കേസിന്റെ വിചാരണ മാറ്റിവെയ്‌ക്കണമെന്ന പ്രതിഭാഗത്തിന്റെ ഹരജിയില്‍ വിധി പറയുന്നതിനായി 18ലേക്കുമാറ്റിവച്ചു. മഞ്ചേരി ജില്ലാസെഷന്‍സ്‌ ജഡ്‌ജി എന്‍.ജെ.ജോസാണ്‌ കേസ്‌ പരിഗണിച്ചത്‌. പ്രതിഭാഗം അപേക്ഷകരായ യു എ. ലത്തീഫ്‌, എം.പി. അബ്‌ദുല്ലത്തീഫ്‌ എന്നിവര്‍ സാക്ഷി വിസ്‌താരം നീട്ടിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടു. അതീഖുര്‍ റഹ്‌മാന്‍ വധക്കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചശേഷം മതി ഇരട്ടക്കൊലപാകതക്കേസിന്റെ വിചാരണയെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രദേശത്ത്‌ ക്രമസമാധാന പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ പെട്ടന്നു സാക്ഷിവിസ്‌താരം നടത്തണമെന്നു പ്രോസിക്യൂഷന്‍ വാദിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.