കോഴിക്കോട് : കരിപ്പൂരില്‍ നിന്ന് വിദേശത്തേക്ക് പുതിയ പന്ത്രണ്ട്
വിമാന സര്‍വ്വീസുകള്‍ കൂടി ആരംഭിക്കുന്നത് ഗള്‍ഫ് യാത്രക്കാര്‍ക്ക്
ആശ്വാസമാവും. നിരക്ക് കുറഞ്ഞ വിമാനടിക്കറ്റുകളും താളപിഴയില്ലാത്ത
സര്‍വ്വീസുമെന്ന വാഗ്‌ദാനവുമായാണു വിമാന കമ്പനികള്‍ കരിപ്പൂരില്‍ നിന്ന്
സര്‍വ്വീസ് ആരംഭിക്കുന്നത്.
നിലവില്‍ കരിപ്പൂരില്‍ സര്‍വ്വീസിനുള്ള വിമാന കമ്പനികള്‍ക്ക് അധിക സര്‍വ്വീസ് ലഭിച്ചപ്പോള്‍ നാസ് എയറിനും ഇന്‍ഡിഗോ എയറിനും പുതിയ സര്‍വ്വീസ് തുടങ്ങാനാണ് വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിട്ടുള്ളത്. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാന കമ്പനികള്‍ കരിപ്പൂരില്‍ ഓരോ സെക്‌ടറും കുത്തകയാക്കി വച്ചിരിക്കുകയാണ്. സൗദിയിലേക്ക് എയര്‍ ഇന്ത്യയും സൗദി എയര്‍ലൈന്‍സും സര്‍വ്വീസ് നടത്തുമ്പോള്‍ ദബെയിലേക്ക് എമിറേറ്റ്‌സും അബുദാബിയിലേക്ക് ഇത്തിഹാദും ഷാര്‍ജയിലേക്ക് എയര്‍ അറേബ്യയുമാണു സര്‍വ്വീസ് നടത്തുന്നത്. ഖത്തറിലേക്ക് ഖത്തര്‍ എയര്‍വേയ്‌സും സര്‍വ്വീസ് നടത്തുന്നുണ്ട്.
പരിമിതമായ വിമാന സീറ്റുകളാണ് മിക്കയിടങ്ങളിലേക്കുമുള്ളത്. ആയതിനാല്‍ ഉയര്‍ന്ന വിമാന ടിക്കറ്റുകളെടുത്ത് വിമാനക്കമ്പനികളുടെ ചൂഷണത്തിനിരയാവുകയായിരുന്നു യാത്രക്കാര്‍. കുത്തക സ്ഥലങ്ങളിലേക്കെല്ലാം മറ്റു വിമാന കമ്പനികള്‍ കൂടി ഏപ്രിലോടെ എത്തുന്നതോടെ കരിപ്പൂരില്‍ മത്സരങ്ങളായിരിക്കും അരങ്ങേറുക. ഇത് യാത്രക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ജിദ്ദയിലേക്കു നാസ് എയര്‍ സര്‍വീസ് തുടങ്ങുമ്പോള്‍, റാസല്‍ ഖൈമയിലേക്കാണ് എയര്‍ അറേബ്യയാണ് ഷാര്‍ജക്കു പുറമേ സര്‍വ്വീസ് ആരംഭിക്കുന്നത്. ജെറ്റും എയര്‍ഇന്ത്യാ എക്‌സ്‌പ്രസും ദോഹയിലേക്കും സര്‍വ്വീസ് ആരംഭിക്കുന്നു.
യാത്രക്കാര്‍ കൂടുതലുള്ള കരിപ്പൂരില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കുന്നില്ലെന്ന ആക്ഷേപം നേരത്തെയുണ്ടായിരുന്നു. ഏപ്രിലില്‍ സീസണ്‍ സമയമായതിനാല്‍ ടിക്കറ്റ് നിരക്ക് കുത്തനെ വിമാനക്കമ്പനികള്‍ കൂട്ടുന്നത് പതിവാണ്. ഈ സമയത്തുതന്നെ അധിക സര്‍വ്വീസുകള്‍ ആരംഭിക്കുന്നത് യാത്രക്കാര്‍ക്ക് അനുഗ്രഹമാവും. പുതിയ വിമാന സര്‍വ്വീസുകളും, വിമാനങ്ങളുമെത്തുന്നതിന് മുന്നോടിയായി വിമാനത്താവള റണ്‍വേ അറ്റകുറ്റപണികളും പൂര്‍ത്തിയാക്കാനാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം. ജനുവരിയോടെ റണ്‍വേ പ്രവൃത്തികള്‍ തുടങ്ങാനായി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് അനുമതിക്കായി ഡല്‍ഹിയിലേക്ക് അയച്ചിരിക്കുകയാണ്.