കോഴിക്കോട് : കൊച്ചിയില്‍ നിന്നും
മംഗലാപുരത്തേക്കുള്ള ഗെയില്‍ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് )
കമ്പനിയുടെ വാതക പൈപ്പ്‌ലൈന്‍ എതിര്‍പ്പുകള്‍ അവഗണിച്ചും സ്ഥാപിക്കാനുള്ള
സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തോടെ സംസ്ഥാനം വേദിയാകുന്നത് ഗെയില്‍
പൈപ്പ്‌ലൈന്‍ ഇരകളും മദ്യരാജാവായ വിജയ് മല്യയും തമ്മിലുള്ള
പോരാട്ടത്തിന്.വിജയ് മല്യ ചെയര്‍മാനായ യു.ബി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള
മംഗലാപുരത്തെ മാംഗളുര്‍ കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ്
ലിമിറ്റഡ് കമ്പനിക്കും, തുരുത്തികോണ്‍ കേന്ദ്രമായുള്ള സതേണ്‍ ഇന്ത്യന്‍
പെട്രോ കെമിക്കല്‍സ് ലിമിറ്റഡ്, ചെന്നൈയിലെ മദ്രാസ് ഫെര്‍ട്ടിലൈസേഴ്‌സ
എന്നീ കുത്തക കമ്പനികള്‍ക്കും കുറഞ്ഞ ചിലവില്‍ വാതകം എത്തിക്കുന്നതിനു
വേണ്ടിയാണ് സംസ്ഥാനത്തെ കോടിക്കണക്കിനു ജനങ്ങളെ അപകട മുനമ്പിലേക്കു
തള്ളിയിട്ട് ഗെയിലിന്റെ വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത്.ഇതില്‍
മാംഗളുര്‍ കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ്
കമ്പനിയാണ് വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ശക്തമായ സമര്‍ദ്ദം
ചെലുത്തുന്നത്.
കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള യൂറിയ,ഫോസ്‌ഫേറ്റ്, പൊട്ടാഷ് തുടങ്ങിയവ നിര്‍മിക്കുന്ന മാംഗളുര്‍ കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ് കമ്പനി നാഫ്‌ത്ത ഇന്ധനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.ഇത്തരം വ്യവയാസ ശാലകള്‍ക്കുള്ള സബ്‌സിഡി മുന്‍ നിശ്ചയ പ്രകാരം കേന്ദ്രസര്‍ക്കാര്‍ സെപ്‌തംബര്‍ 30തോടെ നിര്‍ത്തലാക്കിയിട്ടുണ്ട്.പകരം ഗെയിലിന്റെ പൈപ്പ്‌ലൈന്‍ വഴി കൊച്ചിയില്‍ നിന്നും മാംഗളൂരിലേക്കു പാചകവാതകം എത്തിക്കുമെന്നും നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നു.പൈപ്പ് ലൈന്‍ സ്ഥാപിക്കാതെ സബ്‌സിഡി നിര്‍ത്തിയതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ ഒന്നിന് കമ്പനി അടച്ചിട്ട് തൊഴിലാളികളും അനുബന്ധ മേഖലയിലുള്ളവരും സമരം ചെയ്‌തിരുന്നു.രാജ്യസഭാ എം.പി.കൂടിയായ വിജയ് മല്യ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ വളംനിര്‍മാണ ശാലയിലെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചത്.ഇതേ തുടര്‍ന്ന് ഒക്ടോബര്‍ പത്തിന് കേന്ദ്ര സര്‍ക്കാര്‍ താല്‍ക്കാലികമായി നാഫ്‌ത്ത സബ്‌സിഡി പുനസ്ഥാപിച്ചിരുന്നു.എന്നാല്‍ അധിക കാലം സബ്‌സിഡി നല്‍കാനാവില്ല എന്നും ഇത്തരം യൂണിറ്റുകള്‍ ഉടന്‍ പാചകവാതകം അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനത്തിലേക്കു മാറണമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ശനമായി ആവശ്യപ്പെടുന്നത്.കൊച്ചിന്‍ മംഗലാപുരം പാചകവാതക പൈപ്പ്‌ലൈന്‍ ഉടന്‍ സ്ഥാപിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം കേന്ദ്രത്തില്‍ സമര്‍പ്പിച്ചതായി വിജയ്‌മല്യ കഴിഞ്ഞദിവസം ചേര്‍ന്ന കമ്പനിയുടെ ഷെയര്‍ഹോള്‍ഡര്‍മാരുടെ യോഗത്തില്‍ പ്രഖ്യാപിച്ചിരുന്നു.ഒരു വര്‍ഷത്തിനകം കൊച്ചി മംഗലാപുരം വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുമെന്നാണ് അദ്ദേഹം യോഗത്തില്‍ പറഞ്ഞത്.കൊച്ചി മംഗലാപുരം ഗെയ്‌ല്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മാംഗളുര്‍ കെമ്മിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ് കമ്പനിക്കൊപ്പം തമിഴ്‌നാട്ടിലെ മറ്റു കമ്പനികളും സമരത്തിലാണ്.തുരുത്തികോണ്‍ കേന്ദ്രമായുള്ള സതേണ്‍ പെട്രോ കെമിക്കല്‍ ഇന്‍ഡസ്‌ട്രീസ് കോര്‍പ്പറേഷന്‍, ചെന്നൈയിലെ മദ്രാസ് ഫെര്‍ട്ടിലൈസേഴ്‌സ് എന്നീ കമ്പനികളും കേരളത്തിലൂടെയുള്ള പൈപ്പ് ലൈനിനു വേണ്ടി കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
മാംഗളുര്‍ കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ്, മദ്രാസ് ഫെര്‍ട്ടിലൈസേഴ്‌സ്, സതേണ്‍ ഇന്ത്യന്‍ പെട്രോ കെമിക്കല്‍സ് ലിമിറ്റഡ് എന്നീ മൂന്നു കമ്പനികളും കൂടി 1.5 മില്യണ്‍ ടണ്‍ യൂറിയയാണ് ഉല്‍പ്പാദിപ്പിക്കുന്നത്.30 ടണ്‍ യൂറിയ രാജ്യത്തെ കാര്‍ഷിക മേഖലക്കായി പ്രതിവര്‍ഷം വേണം.മറ്റു ഇന്ത്യന്‍ കമ്പനികളുടെ ഉദ്‌പ്പാദനവും ഉണ്ടെങ്കില്‍പോലും എട്ടു മില്യണ്‍ടണ്‍ യൂറിയ വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുകയാണെന്നാണ് രാസവളം മന്ത്രാലയത്തില്‍ നിന്നുള്ള വിവരം.ഈ സാഹചര്യത്തില്‍ യൂറിയ നിര്‍മാതാക്കള്‍ക്ക് അനുകൂലമായ തീരുമാനമാണ് കേന്ദ്രസര്‍ക്കാറില്‍ നിന്നുമുണ്ടാകുകയെന്ന് കേന്ദ്ര രാസ വളം മന്ത്രി അനന്ത്‌കുമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.നാഫ്‌ത്ത സബ്‌സിഡി അധികകാലം തുടരാനാകാത്തതിനാല്‍ കമ്പനികളിലേക്ക് വാതകമെത്തിക്കാനുള്ള ഗെയിലിന്റെ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനു തന്നെയാണ് സര്‍ക്കാറിന്റെ തീരുമാനമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം മുബൈയില്‍ പറഞ്ഞിരുന്നു.ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാറും ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനു വേണ്ടി ശക്തമായ നടപടികളെടുക്കാന്‍ തീരുമാനിച്ചത്.