അരീക്കോട്: ആയിരകണക്കിനു സ്‌ത്രീകളില്‍നിന്നു മൂന്നു കോടിയോളം രൂപ തട്ടിയ നിക്ഷേപക തട്ടിപ്പുക്കാരെ വനിതാനിക്ഷേപകര്‍ പകല്‍മുഴുവന്‍ തടഞ്ഞു വെച്ചു. തട്ടിപ്പിനു നേത്യത്വം നല്‍കിയ പട്ടാമ്പി സ്വദേശി മുസ്‌തഫ, അരീക്കോട് വെറ്റിലപ്പാറ സ്വദേശി ജയരാജന്‍ എന്നിവരെയാണു അമ്പതോളം സ്‌ത്രീകളടങ്ങുന്ന സംഘം രാവിലെ ഒമ്പതു മണിമുതല്‍ രാത്രി വൈകിയും തടഞ്ഞു വെച്ചത്.സംഭവത്തില്‍ പോലീസ് ഇടപെട്ടില്ലെന്ന് നിക്ഷേപകര്‍ പറഞ്ഞു.
സംഘത്തിന്റെ തട്ടിപ്പ് ഇങ്ങനെയായിരുന്നു .2009 മുതല്‍ അരീക്കോട് കേന്ദ്രമാക്കി വി.കെ.എല്‍,വി.ജെ.എല്‍,എസ്.ജി.എന്‍ എന്നീ പേരുകളിലുള്ള കമ്പനികളെ വീട് കേന്ദ്രീകരിച്ചും കുടുംബശ്രീ വഴിയും സംഘം പരിചയപെടുത്തുകയായിരുന്നു. അരീക്കോട് പി.വി.എസ് ബില്‍ഡിങിന്റെ മുകളിലായിരുന്നു ഓഫീസ്. മധുര തമിഴ്‌നാട് എന്നിവിടങ്ങളില്‍ നല്ലയിനം പശുക്കളേയും ആടുകളെയും വളര്‍ത്തി പാലുല്‍പാദിപ്പിക്കുന്ന കമ്പനിയെന്നു പരിജയപെടുത്തി സ്‌ത്രീകളേ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം.1000 രൂപവീതം അറുപത്തിമൂന്നു മാസം കമ്പനിയില്‍ അടക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ഒരു ലക്ഷംരൂപ തിരിച്ച് നല്‍കുമെന്നായിരുന്നു വാഗദാനം.
അഞ്ച് വര്‍ഷം കൊണ്ട് ഇരട്ടി ലാഭം ലഭിക്കുന്ന ഈ പദ്ധതിയില്‍ അരീക്കോട്, ഊര്‍ങ്ങാട്ടീരി, ചെറുവാടി, കിഴ്‌പറമ്പ്, കാവനൂര്‍, ഇളയൂര്‍, മാവൂര്‍ തുടങ്ങിയ സ്‌ഥലങ്ങളില്‍ നിന്ന് ആയിരക്കണക്കിനാളുകളാണ് ഇതില്‍ പണം നിക്ഷേപിച്ച് തട്ടിപ്പിന് ഇരായത്.ഈ സ്‌ഥലങ്ങളില്‍ സംഘം സ്‌ത്രീകളെ ഏജന്‍റ്റുമാരാകി നിയമിക്കുകയും ഇവര്‍വഴി നിരവധി സ്‌ത്രീകളെ സംഘത്തില്‍ ചേര്‍ത്തുകയും ചെയ്‌തിരുന്നു.മൂന്ന് കോടിയോളം രൂപയാണ് ഇത് വഴി സംഘം തട്ടിയെടുത്തത്.ഒരു അംഗത്തെ ചേര്‍ത്തിയാല്‍ ഏജന്റ്‌റ്റുമാര്‍ക്ക് 400 രൂപവരെ കമ്പനി ഓഫര്‍ ചെയ്‌തിരുന്നു.
ഇതോടെ ഏജന്റ്‌റ്റുമാരായി നിയമിക്കപെട്ട സ്‌ത്രീകള്‍ കുടുംബത്തില്‍നിന്നും നാട്ടുകാരില്‍നിന്നും ലക്ഷകണക്കിന് രൂപ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നു.കിഴ്‌പറമ്പ് നിവാസിയായ ഒരു സ്‌ത്രീ നിക്ഷേപിച്ചത് ഒമ്പതു ലക്ഷo രൂപയായാണ്. ഈ ഒമ്പത് ലക്ഷംരൂപയും സമാഹരിച്ചതു നാട്ടുകാരികളായ സ്‌ത്രീകളില്‍നിന്നാണെന്നു ഈ സ്‌ത്രീ പറയുന്നു. 2014 വരെ പലഭാഗങ്ങളില്‍ നിന്നായി തട്ടിപ്പുസംഘം പണം സ്വീകരിച്ചു.
ലാഭവിഹിതം ലഭിക്കാതെവന്നപ്പോള്‍ പരാതിയുമായി ഓഫീല്‍ നിക്ഷേപകര്‍ വരാന്‍തുടങ്ങിയതോടെ കമ്പനി നഷ്‌ടത്തിലാണെന്ന് മറുപടി പറയുകയായിരുന്നു.കൂടുതല്‍ പരാതികള്‍ വന്നതോടെ തട്ടിപ്പ് സംഘം ഓഫിസ് അടച്ച് വിദേശത്തേക്ക് കടന്നു. കഴിഞ്ഞ ദിവസം തട്ടിപ്പ് സംഘത്തിലെ കണ്ണി വെറ്റിലപ്പാറയിലുള്ള ജയരാജന്‍ നാട്ടിലുണ്ടെന്ന വിവരം കിട്ടിയതിന്റെ അടിസ്‌ഥാനത്തില്‍ തട്ടിപ്പിനിരയായ സ്‌ത്രീകള്‍ വീട്ടിലേക്ക് പോവുകയും അവിടെ ഭക്ഷണം പാകംചെ.യ്‌ത് താമസിക്കുകയും ചെയതിരുന്നു.
ഇതിന്റെ അടിസ്‌ഥാനത്തില്‍ മധ്യസ്‌ഥന്‍മാര്‍ ഇടപെട്ട് തിങ്കളാഴ്‌ച്ച അരീക്കോട് വെച്ച് ചര്‍ച്ചചെയ്ാമെന്ന ഉറപ്പില്‍ നിക്ഷേപകര്‍ പിരിഞ്ഞ് പോവുകയായിരുന്നു.അതിടെ തുടര്‍ന്ന് അരീക്കോട് വെച്ച് ചര്‍ച്ചനടക്കുകയും നിക്ഷേപകരോട് അവിശ്വസനീയമായ പുതിയ ഓഫറുകള്‍ നല്‍കിയതിന്‍ തുടര്‍ന്ന് ജയരാജനേയും മുസ്‌തഫയേയും സ്‌ത്രീകളടങ്ങുന്ന സംഘം അരീക്കോട് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ട് വന്നു.ഇവര്‍ കേസില്‍ ജാമ്യം എടുത്തതിനാല്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നു പറഞ്ഞ് ഒഴിവാക്കുകയായിരുന്നു.ഇതിനെ തുടര്‍ന്ന് നിക്ഷേപകര്‍ പണം തിരിച്ച് നല്‍കണമെന്നാവശ്യപെട്ട് തട്ടിപ്പ് സംഘത്തെ രാത്രിവരെ തടഞ്ഞ് വെച്ചു.







