വളാഞ്ചേരി: വിദ്യാര്‍ഥികളെ പ്രകൃതി വിരുദ്ധപീഡനത്തിനിരയാക്കിയ മദ്രസാധ്യാപകനെ കാടാമ്പുഴ പോലീസ് അറസ്‌റ്റു ചെയ്‌തു. കല്‍പ്പകഞ്ചേരി തെക്കത്തില്‍ അന്‍വര്‍ സാദിഖ് (30)ആണ് അറസ്‌റ്റിലായത്. പതിനൊന്ന് വയസിന് താഴെയുള്ള വിദ്യാര്‍ഥികളെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയതിനാണ് ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. നാലു വിദ്യാര്‍ഥികളെ ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും കാടാമ്പുഴ എസ്.ഐ കെ.പി വാസു പറഞ്ഞു.
കൂ്‌ട്ടാടമ്മല്‍ തസ്‌്കിയത്തുല്‍ അനാം മദ്രസയിലെ അധ്യാപകനാണ് ഇയാള്‍. മൂന്ന് വര്‍ഷമായി ഇവിടെ ജോലി ചെയ്‌തു വരികയായിരുന്നു. വിദ്യാര്‍ഥികളെ ഭക്ഷണ സാധനങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ച് അധ്യാപകന്റെ വീട്ടില്‍ വെച്ചാണ് പീഡനത്തിനിരയാക്കിയത്. കുട്ടികള്‍ രക്ഷിതാക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. ഇതിനു മുമ്പും ഇയാള്‍ പ്രകൃതി വിരുദ്ധ പീഢനത്തിന് അറസ്‌റ്റിലായിട്ടുണ്ട്. കല്‍പ്പകഞ്ചേരി പോലീസ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു. കാടാമ്പുഴ എസ്.ഐ കെ.പി വാസുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. എ.എസ്.ഐ ജോര്‍ജ്‌ജ്, സി.പി.ഒ മാരായ സൂര്യനാരായണന്‍, മനോജ്, സുരേഷ്‌കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്‌റ്റു ചെയ്‌തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.








