Home » » ആറളം ഫാമിന്റെ സത്യങ്ങള്‍ ഒളിപ്പിക്കുന്നതാര്‌ ?

ആറളം ഫാമിന്റെ സത്യങ്ങള്‍ ഒളിപ്പിക്കുന്നതാര്‌ ?

Written By Unknown on Wednesday, 12 November 2014 | 05:43

ഏഷ്യയിലെ ഏറ്റവും വലിയ ഫാമാണ്‌ കണ്ണൂരിലെ ആറളം ഫാം. Tribel Re settlement ന്‌ വേണ്ടി കേന്ദ്രസര്‍ക്കാറില്‍ നിന്ന്‌ ആദിവാസി വികസനഫണ്ടായ ട്രൈബല്‍ സബ്‌ പ്ലാന്‍ ഫണ്ട്‌ 42 കോടി ചിലവഴിച്ച്‌ സംസ്ഥാനസര്‍ക്കാര്‍ വാങ്ങിയ ഭൂമിയാണിത്‌.
ഭൂരഹിതരായ ആദിവാസികള്‍ക്കുവേണ്ടി വാങ്ങിയ ഭൂമിയില്‍ 11 വിഭാഗങ്ങളിലായി 2275 കുടുംബങ്ങളുണ്ട്‌.
മുന്‍പ്‌ 12500 ഏക്കര്‍ കുടിയേറ്റക്കാരുടെ കൈകളിലായിരുന്നു. 1948ല്‍ ഫാമിനോട്‌ ചേര്‍ന്ന്‌ 500 ഏക്കര്‍ വനഭൂമിയായി പ്രഖ്യാപിച്ചു. 1950 - 60 കാലയളവിലാണ്‌ വ്യാപക കയ്യേറ്റം നടന്നത്‌. 1970 മുതല്‍ 2004 വരെ ഫാമിന്റെ നിയന്ത്രണം കേന്ദ്രസര്‍ക്കാറിനായിരുന്നു. ആദിവാസി ഫണ്ട്‌ 42 കോടി ഉപയോഗിച്ച്‌ വാങ്ങിയ ഭൂമി പകുതി മാത്രമേ ആദിവാസികള്‍ക്ക്‌ നല്‍കിയിട്ടുള്ളൂ അത്‌ റിസര്‍ച്ച്‌ വനത്തോട്‌ ചേര്‍ന്നുള്ള ഭാഗം ആറളം ഭൂമിയുടെ മൂന്ന്‌ ഭാഗം പുഴയാണ്‌. വെള്ളവും വഴിയുമില്ലാത്ത വന്യമൃഗശല്യമുള്ള ഭാഗമായിരുന്നു ആദിവാസികള്‍ക്ക്‌ വിതരണം ചെയ്‌തത്‌.
ബാക്കി വരുന്ന 3500 ഏക്കര്‍ കൈമാറി സ്വകാര്യവല്‍ക്കരിക്കപ്പെട്ടു. മൂന്ന്‌ ഭാഗം പുഴയുള്ള ആറളംഫാമില്‍ ആദിവാസികള്‍ക്കു കുടിവെള്ളമില്ലാത്തത്‌ ഏറ്റവും ദുരിതമാണ്‌. ഒന്നര കിലോമീറ്റര്‍ താണ്ടിയാണ്‌ കുടിവെള്ളം ശേഖരിക്കുന്നത്‌. കുടിവെള്ളത്തിനുവേണ്ടി ജലനിധി പദ്ധതിയുടെ ഭാഗമായി ഗുണഭോക്തൃ വിഹിതം വാങ്ങിയിട്ടും പദ്ധതി പൂര്‍ത്തീകരിച്ചിട്ടില്ല.
ഭവന നിര്‍മ്മാണത്തിന്റെ പേരില്‍ വ്യാപക അഴിമതി 2008-2009 കാലയളവില്‍ ഭവന നിര്‍മ്മാണം നിര്‍മ്മിതി കേന്ദ്രത്തിന്‌ നല്‍കി 361 വീടുകളുടെ നിര്‍മ്മാണത്തിന്‌ 35 കോടി കൈപറ്റി 155 വീടുകള്‍ വാസയോഗ്യമല്ല.
ആറളംഫാം ചൂഷണത്തിന്റെ മേഖല.
75% ആദിവാസികള്‍ മദ്യപാനത്തിന്റെ പിടിയില്‍,  250 ഓളം കുട്ടികള്‍ രോഗികള്‍, പോഷകാഹാര കുറവുമൂലം രോഗികളായവര്‍ 87, മാനസിക രോഗികള്‍ 10, ഗര്‍ഭാശയരോഗികള്‍ 124 ത്വക്‌ രോഗികള്‍ 111, കൗമാര രോഗികള്‍ 51, 1211 പേരെ പരിശോധിച്ചപ്പോള്‍ ലഭിച്ചവിവരങ്ങളാണിത്‌.
വ്യാപക കയ്യേറ്റം സര്‍ക്കാറിന്റെ അനാസ്ഥ ഉദ്യോഗസ്ഥരുടെ ഒത്താശയും ആറളത്തെ ആദിവാസി ജീവിതത്തെ നശിപ്പിക്കുകയാണ്‌.
 
കറസ്‌പോണ്ടന്റ്‌. കൃഷ്‌ണന്‍ എരഞ്ഞിക്കല്‍
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.