Home » » അങ്ങനെ കെഎസ്ആര്‍ടിസി ക്ക് സ്വന്തം പേരും നഷ്ടമായി .

അങ്ങനെ കെഎസ്ആര്‍ടിസി ക്ക് സ്വന്തം പേരും നഷ്ടമായി .

Written By Unknown on Saturday, 29 November 2014 | 17:06

ബംഗളുരു: കെഎസ്ആര്‍ടിസി എന്ന പേര്‍ കേരളത്തിലെ ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് കാണിച്ചു കര്‍ണ്ണാടക ട്രേഡ് മാര്‍ക്ക് രജിസ്ട്രിയ്ക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കി. കെഎസ്ആര്‍ടിസി എന്ന പേര് സ്വന്തമാക്കാന്‍ കര്‍ണ്ണാടക നല്‍കിയ അപേക്ഷക്ക് അനുകൂലമായി ട്രേഡ് മാര്‍ക്ക് രജിസ്ട്രി തീരുമാനത്തിന് എതിരെയാണ് കേരളം നിയമനടപടിക്കൊരുങ്ങുന്നത്. 1953 മുതലാണ് കേരളം ബസ് സര്‍വീസ് ആരംഭിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഡിസംബറിലാണ് കെഎസ്ആര്‍ടിസി വാണിജ്യ മുദ്രയ്ക്ക് വേണ്ടി കര്‍ണ്ണാടക ട്രേഡ് മാര്‍ക്ക് റജിസ്ട്രാര്‍ക്ക്  അപേക്ഷ സമര്‍പ്പിച്ചത്. രജിസ്ട്രിയുടെ അനുമതി ലഭിച്ചതിനു ശേഷമാണ് കേരളം ആ പേര്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് കാണിച്ചു കര്‍ണ്ണാടക രജിസ്ട്രിയ്ക്ക് കത്ത് നല്‍കിയത്. രജിസ്ട്രിയില്‍ നിന്നും അനുകൂലമായ നടപടിയുണ്ടായില്ലെങ്കില്‍ കേരളം കോടതിയെ സമീപിക്കും. വേണാട്, മലബാര്‍, തിരുക്കൊച്ചി എന്ന പേരും രജിസ്റ്റര്‍ ചെയ്യാനും കെഎസ്ആര്‍ടിസി തീരുമാനിച്ചിട്ടുണ്ട്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.