തിരുവനന്തപുരം;ഗുരുതരആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നശബ്‌ദമലിനീകരണത്തിനെതിരെ പൊതുസമൂഹം
ഉണരണമെന്ന് മാധ്യമശില്‍പശാലയില്‍ അഭിപ്രായമുയര്‍ന്നു. ജില്ലാ ഭരണകൂടം,
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ ഘടകം,
നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ട്, ഐ.എം.എ എന്നിവയുടെ
സംയുക്‌താഭിമുഖ്യത്തിലാണ് സുരക്ഷിത ശബ്‌ദമെന്ന വിഷയത്തില്‍
മാധ്യമ ശില്‍പശാല നടത്തിയത്. 
പൊതുസ്‌ഥലങ്ങളിലെ പുകവലിക്കെതിരെ ആസൂത്രണം ചെയ്‌തതുപോലെ ശക്തമായ ജനകീയ
ബോധവത്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ ശബ്‌ദമലിനീകരണത്തിനെതിരിലും
സംഘടിപ്പിക്കേണ്ടതുണ്ടെന്ന് ശില്‍പശാല ഉദ്‌ഘാടനം ചെയ്‌ത് ചലച്ചിത്ര
അക്കാദമി ചെയര്‍മാന്‍ രാജീവ്‌നാഥ് അഭിപ്രായപ്പെട്ടു.
സുപ്രീം കോടതിയുടെ വ്യക്തമായ വിധിന്യായത്തിന്റെ ചുവടുപിടിച്ചാണ് ജില്ലാ ഭരണകൂടം ശബ്‌ദമലിനീകരണത്തിനെതിരായ നടപടികളും ബോധവത്‌കരണവുമായി മുന്നോട്ടുപോകുന്നതെന്ന് അദ്ധ്യക്ഷത വഹിച്ച ജില്ലാ കളക്‌ടര്‍ ബിജു പ്രഭാകര്‍ ചൂണ്ടിക്കാട്ടി. മലിനീകരണം ശ്രദ്ധയില്‍പെട്ടാല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാന്‍ സൗകര്യമൊരുക്കിയിട്ടുള്ളത് പൊതുജനങ്ങള്‍ പ്രയോജനപ്പെടുത്തണം. ശബ്‌ദമലിനീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇനിയും സമൂഹം തിരിച്ചറിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് ഫലപ്രദമായ ഇടപെടല്‍ നടത്താനാവുമെന്ന് അദ്ദേഹം പറഞ്ഞു. മൈക്ക് പെര്‍മിറ്റ് നേടിയാല്‍ എത്ര ശബ്‌ദത്തിലും മൈക്ക് ഉപയോഗിക്കാമെന്നാണ് പൊതുവേയുള്ള ധാരണ. ഇത്തരം തെറ്റിദ്ധാരണകള്‍ തിരുത്താന്‍ വ്യാപകമായ ബോധവത്‌ക്കരണം അനിവാര്യമാണ്. ആരാധനാലയങ്ങളിലടക്കമുള്ള ശബ്‌ദഉപകരണങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ കൊണ്ടുവരുന്നതിനെപ്പറ്റി മതമേലധ്യക്ഷന്‍മാരുമായി ചര്‍ച്ച നടത്തിയപ്പോഴും അനുകൂല പ്രതികരണമാണ് ലഭിച്ചതെന്നും ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ കൂടി മുന്നോട്ടു വരേണ്ടതുണ്ടെന്നും കളക്‌ടര്‍ പറഞ്ഞു.
തിരുവനന്തപുരം നഗരത്തിലെ ശബ്‌ദ മലീനീകരണത്തിന്‍െറ തോത് മനസ്സിലാക്കാന്‍ സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റിയൂട്ടുമായി ചേര്‍ന്ന് നോയിസ് മാപ്പിംഗ് നടത്തുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ. സജീവന്‍ മുഖ്യപ്രഭാഷണത്തില്‍ അറിയിച്ചു. മൂന്നുമാസം വിവിധ റോഡുകളിലെ ട്രാഫിക്ക്, കെട്ടിടങ്ങളുടെ ഉയരം, നിലവിലുള്ള ശബ്‌ദമലിനീകരണം എന്നിവ വിലയിരുത്തി പരിഹാര മാര്‍ഗങ്ങള്‍ ഇതിനുശേഷം നിര്‍ദേശിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഒരു ശരാശരി സിനിമാഹാളില്‍ കേള്‍ക്കുന്ന 85 ഡെസിബെല്‍ ശബ്‌ദം പോലും നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുമെന്ന് ജനം തിരിച്ചറിയുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബ്‌ദമലിനീകരണം കേള്‍വിക്ക് മാത്രമല്ല, നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുമെന്ന് പ്രഭാഷണം നടത്തിയ ഡോ. ജോണ്‍ പണിക്കര്‍ ചൂണ്ടിക്കാട്ടി. ലോകത്ത് ശബ്‌ദമലിനീകരണത്തിന്റെ തോത് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വികസിത രാജ്യങ്ങളില്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ മലിനീകരണതോത് കുറയ്‌ക്കാറുണ്ട്.
ഹൃദയമിടിപ്പും പഞ്ചസാരയുടെ അളവും അടക്കം കൂട്ടാന്‍ അമിതശബ്‌ദത്തിന് സാധിക്കും. കുട്ടികളെയും വൃദ്ധരെയുമാണ് ഇത് ഏറ്റവും ബാധിക്കുന്നത്. ഗര്‍ഭിണികളില്‍ കുഞ്ഞിന്‍െറ വളര്‍ച്ചയെ വരെ ബാധിക്കും. ശ്രദ്ധക്കുറവ്, ഉറക്കക്കുറവ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും ശബ്‌ദമലിനീകരണം മൂലമുണ്ടാകും. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനത്തിനായി ഐ.എം.എ ഹെല്‍പ് ലൈനും ലീഗല്‍ കമ്മിറ്റിയും തുടങ്ങാന്‍ ഉദ്ദ്യേശിക്കുന്നതായും അദ്ദേഹം അറിയിച്ചു.
മുമ്പ് പ്രായാധിക്യത്തില്‍ മാത്രം പ്രകടമായിരുന്ന മിക്ക കേള്‍വിപ്രശ്‌നങ്ങളും ഇപ്പോള്‍ നമ്മുടെ നാട്ടിലെ 40-45 വയസുള്ളവരിലും കണ്ടുവരുന്നതായി പഠനങ്ങള്‍ തെളിയിച്ചതായി ഐ.എം.എ മുന്‍ സംസ്‌ഥാനപ്രസിഡന്‍റ് ഡോ. ടി.സുരേഷ്‌കുമാര്‍ പറഞ്ഞു.
ചടങ്ങില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ സെക്രട്ടറി സുരേഷ് വെള്ളിമംഗലം സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. നാഫിഹ് നന്ദിയും പറഞ്ഞു.