Home » » നാലരവയസുകാരി പീഡിപ്പിക്കപ്പെട്ട കേസില്‍ മനുഷ്യാവകാശ കമ്മിഷന്‍ നേരിട്ട്‌ അന്വേഷണം നടത്തും.

നാലരവയസുകാരി പീഡിപ്പിക്കപ്പെട്ട കേസില്‍ മനുഷ്യാവകാശ കമ്മിഷന്‍ നേരിട്ട്‌ അന്വേഷണം നടത്തും.

Written By Unknown on Tuesday, 18 November 2014 | 16:59

തിരുവനന്തപുരം: നാദാപുരം പാറക്കടവ്‌ ദാറുല്‍ഹുദ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിലെ നാലരവയസുകാരി പീഡിപ്പിക്കപ്പെട്ട കേസില്‍ പിടിയിലായ വിദ്യാര്‍ഥികള്‍ താമസിക്കുന്ന അഗതിമന്ദിരത്തെക്കുറിച്ച്‌ നേരിട്ട്‌ അന്വേഷിക്കാന്‍ സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. കമ്മിഷന്റെ അന്വേഷണവിഭാഗം അന്വേഷണം നടത്തും. ഡിസംബര്‍ 15 -നകം റിപ്പോര്‍ട്ട്‌ കമ്മിഷന്‍ മുമ്പാകെ സമര്‍പ്പിക്കും. അന്വേഷണ വിഭാഗം മേധാവി, ഡി.ഐ.ജി: എസ്‌. ശ്രീജിത്തിനാണ്‌ ചുമതല. അറസ്‌റ്റിലായ രണ്ടുകുട്ടികള്‍ അഗതിമന്ദിരത്തിലെ കുട്ടികളാണോയെന്നും അന്വേഷിക്കും. പീഡനത്തെക്കുറിച്ച്‌ അന്വേഷണം നടത്തിയ കണ്ണൂര്‍ ജില്ലാ പോലീസ്‌ മേധാവി വിശദീകരണം സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക്‌ ഒഴിഞ്ഞുമാറാനാവില്ലെന്നും കുട്ടിയുടെ മൊഴിക്കാണ്‌ പ്രാധാന്യം നല്‍കേണ്ടതെന്നും ഉത്തരവിലുണ്ട്‌. ബസ്‌ ക്ലീനറാണ്‌ ഉത്തരവാദിയെങ്കില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്‌ പ്രാതിനിധ്യപരമായ ഉത്തരവാദിത്വമുണ്ടെന്നും സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്‌റ്റിസ്‌ ജെ.ബി. കോശിയുടെ ഉത്തരവില്‍ പറയുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.