Home » » മദ്യനയത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനെ തിരുത്തി വി.എം.സുധീരന്‍.

മദ്യനയത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനെ തിരുത്തി വി.എം.സുധീരന്‍.

Written By Unknown on Monday, 24 November 2014 | 18:19

തിരുവന്തപുരം – മദ്യനയത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനെ തിരുത്തി കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ രംഗത്ത്. മദ്യവര്‍ജ്ജനമല്ല,  മദ്യനിരോധനമാണ് യു.ഡി.എഫിന്റെ നയമെന്ന് സുധീരന്‍ പറഞ്ഞു.
മദ്യക്കച്ചവടക്കാരുടെ വോട്ടു വേണ്ടെന്ന കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ നിലപാടിനെതിരെ വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ രംഗത്തു വന്നിരുന്നു.മദ്യക്കച്ചവടക്കാരുടെ വോട്ടും പണവും വേണ്ടെന്നായിരുന്നു സുധീരന്റെ പ്രസ്താവന. ഇതു സംബന്ധിച്ച് ഉചിതമായ വേദിയില്‍ പ്രഖ്യാപനം നടത്തുമെന്നും മദ്യവര്‍ജനമല്ല, നിരോധനമാണ് പാര്‍ട്ടിയുടെ നയമെന്നും സുധീരന്‍ വ്യക്തമാക്കിയിരുന്നു.
ബാര്‍ കോഴ വിവാദത്തില്‍ വിശ്വസനീയമായ തെളിവുകള്‍ ഹാജരാക്കാന്‍ ബാറുടമകള്‍ക്ക് കഴിഞ്ഞിട്ടില്ല. ആരോപണങ്ങള്‍ ആര്‍ക്കെതിരെയും വരാം. എന്നാല്‍ വ്യക്തതയില്ലാത്ത ആരോപണങ്ങളെ കാര്യമായി എടുക്കേണ്ടതില്ലെന്നും സുധീരന്‍പറഞ്ഞു. ധനമന്ത്രി കെ.എം.മാണിക്കെതിരായ ആരോപണം ജനങ്ങള്‍ തള്ളിയതാണ്. ശക്തനായ നേതാവ് ആയതിനാലാണ് മാണിക്കെതിരെ ആരോപണം ഉണ്ടായത്. രാഷ്ട്രീയത്തില്‍ ശക്തരായവരെ ലക്ഷ്യം വയ്ക്കുന്ന രീതി സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.