പാലക്കാട്: പട്ടിക്കരയില്‍ ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവും ഭാര്യയും മക്കളുമാണ് മരണമടഞ്ഞത്. പാലക്കാട് പള്ളിത്തെരുവില്‍ ശ്രീനിവാസന്‍ (41) ഭാര്യ മണിമുകില്‍ (30) മക്കളായ വൈഷ്‌ണവി(നാല്), ദേവനന്ദ (മൂന്ന്) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പോലീസും മറ്റുദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല.







