തിരുവനന്തപുരം, ദേശീയപാത വികസനത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും മലക്കം
മറിഞ്ഞ് 45 മീറ്റര്‍ ബി.ഓ.ടി. ടോള്‍ പദ്ധതി നടപ്പാക്കുമെന്ന വാശിയിലാണ്.
കേന്ദ്രം സമ്മതിക്കുന്നില്ല എന്ന പഴകിയ പല്ലവി തന്നെ കാരണം. പാതയുടെ വീതി.
ബി.ഓ.ടി. വ്യവസ്ഥകള്‍, ടോള്‍, പുനരധിവാസ നഷ്‌ടപരിഹാരപാക്കേജ് എന്നീ
വിഷയങ്ങളിലൊന്നും കേരളത്തിന് മാത്രമായി യാതൊരിളവും നല്‍കില്ലെന്ന് പുതിയ
ഹൈവെ മന്ത്രി നിഥിന്‍ ഗഡ്‌കരി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സ്വന്തം
നിലയില്‍ പാത വികസിപ്പിക്കുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനെ
തടഞ്ഞിട്ടുമില്ല. ഈ രീതിയിലാണ് ഇപ്പോള്‍ തിരുവനന്തപുരത്തെ കരമന
കളിയിക്കാവിള ദേശീയപാത 30 മീറ്റര്‍ ടോളില്ലാതെ 6 വരിയായി സംസ്ഥാന
സര്‍ക്കാര്‍ വികസിപ്പിക്കുന്നത്. ഇതേ മാതൃക മറ്റുള്ള പ്രദേശങ്ങളിലും
പാലിക്കാവുന്നതേയുള്ളൂ.
എല്ലാ ജില്ലകളിലും വീട്ടമ്മമാരടക്കമുള്ളവരെ അറസ്റ്റ് ചെയ്‌ത് കേസെടുത്തിട്ടും ഭീകരമായ ലാത്തിചാര്‍ജ്ജും ജനനേന്ദ്രിയം തകര്‍ക്കുന്നതടക്കമുള്ള മര്‍ദ്ദനമുറകള്‍ പ്രയോഗിച്ചിട്ടും ചുങ്കപ്പാതയ്‌ക്ക് ഭൂമി ഏറ്റെടുക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് ഇരകള്‍. എന്നാല്‍ ഇനി മൃദു സമീപനമുണ്ടാവില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഭീഷണി. അതിനര്‍ത്ഥം സമരത്തെ മൃഗീയമായി നേരിടുമെന്നാണ്. ഇരകള്‍ക്ക് വിപണി വില നല്‍കണമെന്ന് പറയുന്ന മുഖ്യമന്ത്രി എവിടെ നിന്ന് നല്‍കുമെന്ന് പറയുന്നില്ല. കറണ്ട് പോയാല്‍ മെഴുകുതിരി വാങ്ങിക്കാന്‍പോലും പണമില്ലാത്ത നിലയില്‍ കടം പെരുകി ഖജനാവ് പൂട്ടുന്ന അവസ്ഥയിലാണ്. ഇക്കാര്യം പത്രക്കാര്‍ ചോദിച്ചപ്പോള്‍ വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞ് പറഞ്ഞത് നഷ്‌ടപരിഹാരം ഭൂമിയേറ്റെടുത്ത് കഴിഞ്ഞിട്ടല്ലെ കൊടുക്കേണ്ടത്, അത് അപ്പോള്‍ ആലോചിക്കാമെന്നാണ്. വിപണി വില, കമ്പോള വില എന്നൊക്കെയുള്ള മോഹിപ്പിക്കുന്ന വാക്കുകള്‍ നിരത്തി വഞ്ചിച്ച് ഏത് വിധേനയും പാതയോരത്തെ ജനങ്ങളുടെ സര്‍വ്വവും പിടിച്ചെടുത്ത് ബി.ഓ.ടി കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് കൈമാറി ചുങ്കപ്പാത യാഥാര്യത്ഥ്യമാക്കാനുള്ള നീചമായ നീക്കമാണ് സര്‍ക്കാരിന്റേതി.
ബി.ഓ.ടി. വ്യവസ്ഥകള്‍, മുതലാളിക്ക് കൊടുക്കുന്ന സൗജന്യ ഗ്രാന്റ് ഭീമമായ ടോള്‍ തുടങ്ങി കേരളത്തിന് ഏറെ തിരിച്ചടിയുണ്ടാക്കുന്ന വിഷയങ്ങളെപ്പറ്റിയും പുനരധിവാസത്തെപ്പറ്റിയും മുഖ്യമന്ത്രി മനഃപൂര്‍വ്വം മൗനം നടിക്കുന്നു. കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയും സംസ്ഥാനത്തിന്റെ താല്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രി ആകെ കണ്ടെത്തിയ എളുപ്പവഴി പാത വികസനത്തിന്റെ എല്ലാ ബാധ്യതയും പാതയോരത്തെ ജനങ്ങളുടെ നെഞ്ചില്‍ അടിച്ചേല്‍പ്പിക്കുക എന്നതാണ്. 30 മീറ്ററില്‍ 4 വരിപ്പാത നിര്‍മ്മിക്കാനാവില്ലെന്ന് ആണയിട്ടിരുന്നവര്‍ തന്നെയാണ് 30 മീറ്റര്‍ തങ്ങള്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന 6 വരിപ്പാതയുടെ ഡിസൈന്‍ കേരളത്തിലെ എല്ലാ പത്രമാധ്യമങ്ങളിലൂടെയും 15.05.2014ന് പരസ്യപ്പെടുത്തിയത്.
ജനദ്രോഹപരമായ സര്‍ക്കാര്‍ നീക്കത്തെ എന്ത് വിലകൊടുത്തും ചെറുക്കേണ്ടതുണ്ട്. പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി വരുന്ന നവംബര്‍ 20 വ്യാഴാഴ്‌ച രാവിലെ 10 മണിക്ക് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള എല്ലാ തീരദേശങ്ങളിലും കളക്‌ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. മുഖ്യധാരാ രാഷ്‌ട്രീയപാര്‍ട്ടികള്‍ അല്ലാതെ ഇത്തരത്തിലുള്ള ഏതെങ്കിലും ഒരു ജനകീച സമരസമിതി സംസ്ഥാന വ്യാപകമായി ഇത്തരത്തില്‍ ഒരു ഏകീകൃത സമരരൂപം നടപ്പാക്കുന്നത് ഒരു പക്ഷെ സംസ്ഥാനത്ത് ആദ്യമായിട്ടായിരിക്കും.