മലപ്പുറം: എടക്കര പുതിയ ബസ് സ്റ്റാന്റിലെ
സ്വകാര്യ മത്സ്യ, മാംസ മാര്‍ക്കറ്റിലേക്ക് എടക്കരയിലെ കച്ചവടക്കാരെ
മാറ്റാന്‍ പഞ്ചായത്ത് അധികൃതരുടെ വക ഭീഷണിയും. സ്വകാര്യ
മാര്‍ക്കറ്റിലേക്ക് സ്ഥാപനം മാറ്റിയില്ലെങ്കില്‍ ലൈസന്‍സ് റദ്ദ്
ചെയ്യുമെന്നാണ് പഞ്ചായത്ത് അധികൃതരുടെ ഭീഷണി. മുസ്‌ലിയാരങ്ങാടി ഭാഗത്ത്
ആറ് മീന്‍ കടകളും, മൂന്ന് മാംസ കടകളും പ്രവര്‍ത്തിക്കുന്നു്. ഓരോ
കടക്കാരേയും സമീപിച്ച് പഞ്ചായത്ത് അധികൃതര്‍ ലൈസന്‍സ് റദ്ദ്
ചെയ്യുമെന്നും, പുതുക്കി നല്‍കില്ലെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്.
നിലവില്‍ കുറഞ്ഞ വാടക നല്‍കിയാണ് മിക്ക കടകളും പ്രവര്‍ത്തിക്കുന്നത്.
കെട്ടിടങ്ങള്‍ക്ക് അഡ്വാന്‍സ് തുകയുമില്ല. എന്നാല്‍ പുതിയ സ്റ്റാന്റില്‍
ആരംഭിച്ച സ്വകാര്യ മാര്‍ക്കറ്റില്‍ റൂമിന് ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം
വരെ അഡ്വാന്‍സും വന്‍ തുക വാടകയും നല്‍കേണ്ട അവസ്ഥയാണ്. പഞ്ചായത്ത്
അധികൃതരുടെ ഭീഷണിക്ക് വഴങ്ങി പല കച്ചവടക്കാരും സ്വകാര്യ മാര്‍ക്കറ്റില്‍
റൂമുകള്‍ ബുക്ക് ചെയ്‌ത് തുടങ്ങിയിട്ടുണ്ട്. ഇതിനിടെ ആരോഗ്യ വകുപ്പ്
അധികൃതര്‍ ഇന്നലെ മത്സ്യ, മാംസ കടകളിലെത്തി പുതിയ മാര്‍ക്കറ്റിലേക്ക്
മാറാന്‍ കച്ചവടക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അല്ലാത്തപക്ഷം കടകള്‍ക്ക്
അനുമതി നല്‍കില്ലെന്നാണ് ആരോഗ്യവകുപ്പിന്റെയും ഭീഷണി. എന്നാല്‍
പഞ്ചായത്ത് കെട്ടിടം നിര്‍മ്മിച്ച് അതിലേക്ക് കച്ചവടക്കാരെ മാറ്റേഡ്തിന്
പകരം സ്വകാര്യ വ്യക്തിക്ക് ലാഭമുാക്കാനുള്ള മാര്‍ഗമാണ് അധികൃതര്‍
സ്വീകരിച്ചത്. ഭരണകക്ഷിയും, പ്രതിപക്ഷവും വന്‍തുക മാര്‍ക്കറ്റ് ഉടമയില്‍
നിന്നും കൈപ്പറ്റിയതായി ആരോപണമുയര്‍ന്നിട്ടുണ്ട്.







