Home » » എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാകുന്നു.

എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാകുന്നു.

Written By Unknown on Thursday, 13 November 2014 | 16:18

എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാകുന്നു. വന്‍ താരനിരയാണ്‌ ചിത്രത്തില്‍ അണിനിരക്കുന്നത്‌. മോഹന്‍ലാല്‍ ഭീമനായി അഭിനയിക്കുന്ന ചിത്രത്തില്‍ ഭീഷ്‌മരായി അമിതാഭ്‌ ബച്ചനും ദ്രൗപതിയായി ഐശ്വര്യ റായിയും അഭിനയിക്കുന്നു. തമിഴ്‌ സൂപ്പര്‍താരം വിക്രം അര്‍ജുനനെ അവതരിപ്പിക്കുന്നു. തെലുങ്ക്‌ സൂപ്പര്‍താരം നാഗാര്‍ജുനയും ചിത്രത്തില്‍ അഭിനയിക്കുമെന്നാണ്‌ സൂചന. പരസ്യചിത്ര സംവിധായകനായ ശ്രീകുമാറാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌.

മലയാളത്തിന്‌ പുറമെ ഇംഗ്ലീഷ്‌, ഹിന്ദി എന്നീ ഭാഷകളിലായി ബഹുഭാഷാ ചിത്രമായാണ്‌ രണ്ടാമൂഴം നിര്‍മ്മിക്കുന്നത്‌. എംടി തിരക്കഥ എഴുതുന്ന ചിത്രത്തിന്‌ എ.ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കും. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കും. ചൈനീസ്‌ സാങ്കേതിക വിദഗ്‌ദരാണ്‌ ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്‌. അടുത്ത വര്‍ഷം ഓഗസ്‌റ്റില്‍ ചിത്രീകരണം ആരംഭിക്കും.

രണ്ട്‌ ഭാഗമായാണ്‌ രണ്ടാമൂഴം പൂര്‍ത്തിയാക്കുന്നത്‌. ആദ്യ ഭാഗത്തില്‍ പാണ്ഡവരുടെയും കൗരവരുടെയും ബാല്യകാലവും രണ്ടാം ഭാഗത്തില്‍ യൗവ്വന കാലം മുതലുള്ള സംഭവങ്ങളും ചിത്രീകരിക്കും. ആദ്യ ഭാഗം റിലീസ്‌ ചെയ്‌ത് 41 ദിവസങ്ങള്‍ക്ക്‌ ശേഷമാകും രണ്ടാം ചിത്രം ഇറങ്ങുന്നത്‌. 250 കോടി ചെലവഴിച്ച്‌ നിര്‍മ്മിക്കുന്ന ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാകും. ചിത്രത്തിന്റെ ബജറ്റ്‌ പരിഗണിച്ച്‌ വാര്‍ണര്‍ ബ്രദേഴ്‌സ്, യൂണിവേഴ്‌സല്‍ പിക്‌ച്ചേഴ്‌സ് തുടങ്ങിയ ഹോളിവുഡ്‌ കമ്പനികളുടെ സഹകരണം തേടാനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ചര്‍ച്ചകള്‍ തുടങ്ങി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.