Home » » സ്വകാര്യ മത്സ്യ, മാംസ മാര്‍ക്കറ്റിനെതിരെ നല്‍കിയ സ്വകാര്യ പരാതിയില്‍ ഹൈക്കോടതിയുടെ വിധിപ്പകര്‍പ്പ്‌ കൈമാറി.

സ്വകാര്യ മത്സ്യ, മാംസ മാര്‍ക്കറ്റിനെതിരെ നല്‍കിയ സ്വകാര്യ പരാതിയില്‍ ഹൈക്കോടതിയുടെ വിധിപ്പകര്‍പ്പ്‌ കൈമാറി.

Written By Unknown on Saturday, 22 November 2014 | 08:42

എടക്കര: എടക്കരയിലെ സ്വകാര്യ മത്സ്യ, മാംസ മാര്‍ക്കറ്റിനെതിരെ നല്‍കിയ സ്വകാര്യ പരാതിയില്‍ ഹൈക്കോടതിയുടെ വിധിപ്പകര്‍പ്പ്‌ കൈമാറി. എടക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌, സെക്രട്ടറി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങി സ്ഥലമുടമകള്‍ എന്നിവര്‍ക്കാണ്‌ വിധിപ്പകര്‍പ്പ്‌ കൈമാറിയത്‌. വിധിപകര്‍പ്പ്‌ കിട്ടി രണ്ട്‌ മാസത്തിനുള്ളില്‍ പരാതിക്കാരന്റെ പരാതി പരിഹരിച്ച ശേഷം മാര്‍ക്കറ്റ്‌ തുറക്കാനാണ്‌ ഹൈക്കോടതി നിര്‍ദ്ദേശം. എടക്കര ടൗണിലെ പുതിയ ബസ്‌ സ്റ്റാന്റില്‍ ചട്ടങ്ങള്‍ ലംഘിച്ച്‌ സ്വകാര്യ വ്യക്തി മത്സ്യ,മാംസ മാര്‍ക്കറ്റും, കശാപ്പുശാലയും ആരംഭിച്ചതിനെതിരെ കെ.പി.എം ഹോസ്‌പിറ്റല്‍ ഉടമ ഡോ. ഹംസ നല്‍കിയ പരാതിയിലാണ്‌ സ്റ്റാറ്റസ്‌ കോ നിലനിര്‍ത്തി പരാതി പരിഹരിക്കാന്‍ ഹൈക്കോടതി ഉത്തരവായത്‌. കഴിഞ്ഞ മാസം ഇരുപത്തിയൊന്‍പതിനാണ്‌ ഹൈക്കോടതി വിധിയുണ്ടായത്‌. വിധിപ്പകര്‍പ്പ്‌ കഴിഞ്ഞ ദിവസമാണ്‌ പരാതിക്കാരന്‌ ലഭിച്ചത്‌. എന്നാല്‍ സ്റ്റാറ്റസ്‌കോ നിലനിര്‍ത്തണമെന്ന ഹൈക്കോടതി ഉത്തരവ്‌ വന്നതിന്‌ ശേഷം മുപ്പതാം തീയ്യതി മേല്‍ കെട്ടിടത്തില്‍ ഉടമ ചിക്കന്‍ സ്റ്റാള്‍ ആരംഭിച്ചു. തൊട്ടുപിന്നാലെ മത്സ്യ മാര്‍ക്കറ്റും ആരംഭിച്ചിട്ടു്‌ണ്ട്‌. ഗ്രാമ പഞ്ചായത്തിന്റെയും, കെട്ടിട ഉടമയുടെയും ഈ നടപടി കോടതിയലക്ഷ്യമാണെന്ന്‌ ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌. കഴിഞ്ഞ ഇരുപത്തിരണ്ട്‌ വര്‍ഷമായി ഡോ. ഹംസ ഇവിടെ ഹോസ്‌പിറ്റല്‍ നടത്തിവരുന്നു്‌. കേരള പഞ്ചായത്ത്‌ രാജ്‌ ആക്‌ട്‌ പ്രകാരം ആശുപത്രികള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും കശാപ്പ്‌ ശാലകള്‍ നൂറ്‌ മുതല്‍ നൂറ്റിയന്‍പത്‌ മീറ്റര്‍ വരെ ദൂരപരിധി പാലിക്കേണ്ടതാണ്‌. എന്നാല്‍ മേല്‍ സ്ഥാപനങ്ങളില്‍ നിന്നും പതിനഞ്ച്‌ മീറ്റര്‍ അകലംപോലും നിലവിലെ മാര്‍ക്കറ്റിനില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും, ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും അനുമതി ലഭിച്ചുവെന്ന കാരണംപറഞ്ഞാണ്‌ ഒക്‌ടോബര്‍ മുപ്പതിന്‌ പഞ്ചായത്ത്‌ അധികൃതര്‍ മാര്‍ക്കറ്റ്‌ ആരംഭിച്ചത്‌. പരാതിക്കാരനെ വിളിച്ച്‌ ആക്ഷേപമെന്താണെന്ന്‌ അനേ്വഷിക്കുകപോലും ചെയ്യാതെ താങ്കളുടെ പരാതി തള്ളിയിരിക്കുന്നുവെന്ന കത്ത്‌ നല്‍കുക മാത്രമാണ്‌ പഞ്ചായത്ത്‌ അധികൃതര്‍ ചെയ്‌തത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.