Home » » എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ തെളിവെടുപ്പ്‌ നടത്തി.

എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ തെളിവെടുപ്പ്‌ നടത്തി.

Written By Unknown on Sunday, 16 November 2014 | 06:19

കോഴിക്കോട്‌: നാദാപുരത്ത്‌ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ തെളിവെടുപ്പ്‌ നടത്തി. പെണ്‍കുട്ടിയെ പോലീസ്‌ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയ പോലീസ്‌ നടപടി വനിതാ കമ്മീഷന്‍ അംഗം അഡ്വ നൂര്‍ബിന റഷീദ്‌ കുറ്റപ്പെടുത്തി. സംഭവം കൃത്യസമയത്ത്‌ പോലീസില്‍ അറിയിക്കാതിരുന്ന സ്‌കൂള്‍ അധികൃതരുടെ നടപടിയെയും നൂര്‍ബിന കുറ്റപ്പെടുത്തി.

അതേസമയം സംഭവത്തില്‍ ആരും ക്രൈം ബ്രാഞ്ച്‌ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല അറിയിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.