കണ്ണൂര്‍: മണ്ണിന്റെ മക്കളായ ആദിവാസികളുടെ അര്‍ഹതപ്പെട്ട ഭൂമി
ആദിവാസികള്‍ക്കു തന്നെ തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ.
നടത്തിയ ആറളം ഭൂമി പിടിച്ചെടുക്കല്‍ സമരം പോലിസ് തടഞ്ഞു. ആദിവാസികളുടെയും
ദലിതരുടെയും അവകാശ പോരാട്ടങ്ങള്‍ക്ക് അവസാന ശ്വാസം വരെ പോരാടുമെന്ന്
പ്രഖ്യാപിച്ച സമരത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും
ആദിവാസികളുള്‍പ്പെടെ ആയിരങ്ങളാണ് അണിചേര്‍ന്നത്. കീഴ്‌പ്പള്ളിയില്‍
നിന്നു സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ പ്രകടനമായി ഫാമിലേക്ക് നീങ്ങിയ
സമര വോളന്റിയര്‍മാരെ ഫാമിന് ഏതാനും വാര അകലെ കക്കുവ പാലത്തില്‍ വച്ചാണ്
ഇരിട്ടി പോലിസ് തടഞ്ഞത്. തുടര്‍ന്ന് നേരിയ തോതില്‍ പോലിസുമായി ഉന്തും
തള്ളുമുണ്ടായെങ്കിലും നേതാക്കള്‍ ഇടപെട്ട് ശാന്തരാക്കി. റോഡില്‍
കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. സമരം പ്രമുഖ പരിസ്ഥിതി
പ്രവര്‍ത്തകന്‍ കല്ലേന്‍ പൊക്കുടന്‍ ഉദ്‌ഘാടനം ചെയ്‌തു. എസ്.ഡി.പി.ഐ.
സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ അധ്യക്ഷത വഹിച്ചു.
എസ്.ഡി.ടി.യു. സംസ്ഥാന പ്രസിഡന്റ് ഗ്രോ വാസു, എസ്.ഡി.പി.ഐ. നേതാക്കളായ
നാസറുദ്ദീന്‍ എളമരം, സാംകുട്ടി ജേക്കബ്, എം കെ മനോജ് കുമാര്‍, പി
അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ഉസ്‌മാന്‍ പെരുമ്പിലാവ്, കണ്ണൂര്‍ ജില്ലാ
പ്രസിഡന്റ് കെ കെ അബ്‌്‌ദുല്‍ ജബ്ബാര്‍, സെക്രട്ടറി ബി ശംസുദ്ദീന്‍ മൗലവി,
വയനാട് ജില്ലാ പ്രസിഡന്റ് പി ആര്‍ കൃഷ്‌ണന്‍ കുട്ടി, സെക്രട്ടറി ടി
അബ്ദുന്നാസിര്‍ സംസാരിച്ചു.
ആദിവാസി സമൂഹത്തെ മനുഷ്യരായി കാണാന്‍ തയ്യാറാവാത്ത ഭരണകൂടങ്ങള്‍ക്കെതിരേ ജനാധിപത്യ രീതിയില്‍ പോരാട്ടം തുടരുമെന്ന് നാസറുദ്ദീന്‍ എളമരം പറഞ്ഞു. ആറളം ഫാമിലെ ഭൂമി യഥാര്‍ത്ഥ അവകാശികളായ ആദിവാസികള്‍ക്കു തന്നെ തിരിച്ചു നല്‍കാന്‍ അധികൃതര്‍ തയ്യാറാവണം. ഭൂമി തിരിച്ചു കൊടുക്കുംവരെ എസ്.ഡി.പി.ഐ. സമരപാതയിലുണ്ടാവും. അടിസ്ഥാന ജനവിഭാഗത്തിന്റെ ജന്മാവകാശത്തിനു വേണ്ടിയുള്ള സമരം വരാന്‍ പോകുന്ന പ്രക്ഷോഭങ്ങളുടെ തുടക്കം മാത്രമാണ്. അട്ടപ്പാടിയടക്കമുള്ള ആദിവാസി ഊരുകളില്‍ വര്‍ധിച്ചു വരുന്ന ശിശുമരണങ്ങളും മറ്റു അടിസ്ഥാന പ്രശ്‌നങ്ങളും എല്‍.ഡി.എഫ്.-യു.ഡി.എഫ്. കക്ഷികള്‍ രാഷ്ട്രീയ കിടമല്‍സരത്തിനുള്ള വിഷയം മാത്രമാക്കി മാറ്റുകയാണെന്നും ഇവരില്‍ നിന്നു മറ്റൊന്നും പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.