Home » » അനധികൃത മണല്‍കടത്ത് ഇനി ജാമ്യമില്ലാ മോഷണക്കുറ്റം.

അനധികൃത മണല്‍കടത്ത് ഇനി ജാമ്യമില്ലാ മോഷണക്കുറ്റം.

Written By Unknown on Monday, 24 November 2014 | 17:52

കോഴിക്കോട് : അനധികൃത മണല്‍കടത്ത് ഇനി ജാമ്യമില്ലാ മോഷണക്കുറ്റം. അനധികൃത മണെലെടുപ്പ് വ്യാപകമായതോടെയാണ് രണ്ടുവര്‍ഷം തടവ് കിട്ടാവുന്ന ജാമ്യമില്ലാക്കുറ്റമായി അത് പരിഗണിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പോലീസ് സ്റ്റേഷനുകളില്‍ കഴിഞ്ഞദിവസം ലഭിച്ചു.

നദീതട സംരക്ഷണനിയമപ്രകാരമുള്ള ശിക്ഷയായിരുന്നു ഇതുവരെ അനധികൃത മണല്‍കടത്തിന് നല്‍കിയിരുന്നത്. 10,000 രൂപ പിഴയടച്ച് ആള്‍ജാമ്യത്തില്‍ കുറ്റക്കാര്‍ക്ക് പുറത്തിറങ്ങാമായിരുന്നു. പുതിയനിയമം നടപ്പാക്കുന്നതോടെ പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കപ്പെടും.
ശക്തമായ ഇ-മണല്‍ സംവിധാനം ജില്ലാ ഭരണകൂടം നടപ്പാക്കുന്നുണ്ടെങ്കിലും അതില്‍ വ്യാപകമായതോതില്‍ കൃത്രിമം നടക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതിനിടയില്‍ അനധികൃത മണല്‍കടത്തും വ്യാപകമായിട്ടുണ്ട്. ഇ-മണല്‍ സംവിധാനം വഴിയുള്ള പാസ് ഉപയോഗിച്ചും അനധികൃത മണല്‍കടത്ത് നടക്കുന്നുണ്ട്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.