എടക്കര: ടൗണില്‍ പുതുതായി ആരംഭിച്ച സ്വകാര്യ
ഹൈടെക് മത്സ്യ, മാംസ മാര്‍ക്കറ്റിന്റെ ഉദ്‌ഘാടനം മന്ത്രി ആര്യാടന്‍
മുഹമ്മദ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജയിംസ്
അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെ.പി.സി.സി സെക്രട്ടറി വി.വി. പ്രകാശ്,
ജില്ലാ പഞ്ചായത്തംഗം കെ.എസ്. വിജയം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സറീന
മുഹമ്മദലി, അംഗങ്ങളായ ടി.പി. അഷ്‌റഫലി, പി.ടി. ജോണ്‍, എന്‍. രവീന്ദ്രന്‍,
ടി.ടി. മന്‍സൂര്‍, ബ്ലോക്ക് പഞ്ചായത്തംഗം ജെയ്‌സന്‍ മാത്യു, പഞ്ചായത്ത്
സെക്രട്ടറി വി. ശിവദാസന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു.
എടക്കര: സ്റ്റാറ്റസ്‌കോ നിലനിര്‍ത്തണമെന്ന ഹൈകോടതി ഉത്തരവ് ലംഘിച്ച് എടക്കരയിലെ സ്വകാര്യ മത്സ്യ,മാംസ മാര്‍ക്കറ്റിന്‍െറ ഉദ്‌ഘാടനം മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിച്ചു. ചട്ടങ്ങള്‍ മറികടന്ന് നിര്‍മിച്ച സ്വകാര്യ മാര്‍ക്കറ്റിനെതിരെ ഡോ. ഹംസ നല്‍കിയ പരാതിയെ തുടര്‍ന്ന് സ്റ്റാറ്റസ്‌കോ നിലനിര്‍ത്താന്‍ ഹൈകോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് മാര്‍ക്കറ്റിന്‍െറ ഉദ്‌ഘാടനം മന്ത്രിയെ കൊണ്ട് നിര്‍വഹിക്കുന്ന തീരുമാനമായിരുന്നു എടക്കര ഗ്രാമപഞ്ചായത്ത് അധികൃതര്‍ സ്വീകരിച്ചത്. ആരാധനാലായം, ആതുരാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനം എന്നിവയോട് അതിരിടുന്ന മാര്‍ക്കറ്റിനെതിരെ സമീപമുള്ള ആശുപത്രി ഉടമ ഡോ. ഹംസ നല്‍കിയ പരാതിയില്‍ തല്‍സ്ഥിതി നിലനിര്‍ത്താന്‍ കഴിഞ്ഞ ഒക്‌ടോബര്‍ 29ന് ഹൈകോടതി വിധിക്കുകയായിരുന്നു. വിധിപകര്‍പ്പ് കിട്ടി രണ്ട് മാസത്തിനുള്ളില്‍ പരാതിക്കാരന്‍െറ പരാതി പരിഹരിച്ച ശേഷം മാര്‍ക്കറ്റ് തുറക്കാനായിരുന്നു ഹൈകോടതി നിര്‍ദേശം. ഈ നിര്‍ദേശം അവഗണിച്ചാണ് കെട്ടിട ഉദ്‌ഘാടനവുമായി പഞ്ചായത്ത് അധികൃതര്‍ മുന്നോട്ട് പോയത്. പഞ്ചായത്തിന്‍െറയും മന്ത്രിയുടെയും നടപടി കോടതിയലക്ഷ്യമാണെന്ന് കാണിച്ച് വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാര്‍. ഉദ്‌ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജയിംസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി വി.വി. പ്രകാശ്, ജില്ലാ പഞ്ചായത്തംഗം കെ.എസ്. വിജയം, പഞ്ചായത്ത് വൈസ് പ്രസിഡറ് സറീന മുഹമ്മദലി, അംഗങ്ങളായ ടി.പി. അഷ്‌റഫലി, പി.ടി. ജോണ്‍, എന്‍. രവീന്ദ്രന്‍, ടി.ടി. മന്‍സൂര്‍, ബ്ലോക്ക് പഞ്ചായത്തംഗം ജെയ്‌സന്‍ മാത്യു, പഞ്ചായത്ത് സെക്രട്ടറി വി. ശിവദാസന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു.
എടക്കര: ഉദ്‌ഘാടനം ചെയ്‌ത് മന്ത്രി പോയതിന് പിന്നാലെ സദസ് കാലിയായി. എടക്കരയില്‍ പുതുതായി ആരംഭിച്ച മത്സ്യ, മാംസ മാര്‍ക്കറ്റിന്‍െറ ഉദ്‌ഘാടന വേളയിലാണ് സംഭവം. ഉദ്‌ഘാടകനായ മന്ത്രി ആര്യാടന്‍ മുഹമ്മദ് രാത്രി എറണാകുളത്ത് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കേതുണ്ടെന്ന് അറിയിച്ച് ഉദ്‌ഘാടനം നിര്‍വഹിച്ച് എളുപ്പത്തില്‍ മടങ്ങി. ഇതോടെ ജനങ്ങളും മന്ത്രിയുടെ പിന്നാലെ സദസിലുള്ളവരും പോകുകയായിരുന്നു. എന്നാല്‍ മാര്‍ക്കറ്റിനെ സംബന്ധിച്ച് നിലനില്‍ക്കുന്ന പ്രചാരണങ്ങള്‍ക്ക് വിശദീകരണം നല്‍കാമെന്നും ആരും പിരിഞ്ഞ് പോകരുതെന്നും അധ്യക്ഷന്‍ അടക്കമുള്ളവര്‍ ആവര്‍ത്തിച്ച് വിളിച്ചുപറഞ്ഞിട്ടും ആരും തിരിച്ചെത്തിയില്ല. ഒടുവില്‍ ഒഴിഞ്ഞ കസേരക്ക് മുന്നില്‍ നിന്ന് പഞ്ചായത്ത് സംസാരം തുടരുകയായിരുന്നു.

എടക്കര: കോടതി വിധി ലംഘിച്ച് സ്വകാര്യ മത്സ്യ, മാംസ മാര്‍ക്കറ്റിന്
ലൈസന്‍സ് അനുവദിച്ചതില്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ വന്‍ അഴിമതി
നടത്തിയെന്നാരോപിച്ച് ഐ.എന്‍.എല്‍ പഞ്ചായത്ത് കമ്മിറ്റിയുടടെ
നേതൃത്വത്തില്‍ ടൗണില്‍ കരിങ്കൊടി പ്രകടനം നടത്തി. ചിറ്റങ്ങാടന്‍ അബ്ദുല്‍
മജീദ്, കല്ലേങ്ങര നൗഷാദ്, സി.പി. കുഞ്ഞുമുഹമ്മദ്, അജ്‌മല്‍ ഹുസൈന്‍
എന്നിവര്‍ നേതൃത്വം നല്‍കി.
എടക്കര: സ്വകാര്യ മത്സ്യ,മാംസ മാര്‍ക്കറ്റിനെതിരെ ഹൈകോടതിയുടെ സ്റ്റേ ഉത്തരവ് വകവെക്കാതെ ധൃതിപിടിച്ച് ഉദ്‌ഘാടനം ചെയ്യാന്‍ തീരുമാനിച്ച പഞ്ചായത്ത് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ എടക്കര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കരിങ്കൊടിയുമായി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡന്‍റിനും, സെക്രട്ടറിക്കുമെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്‍റ് എന്‍. മുജീബ്, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്‍റ് സി.പി. കമറുസലാം, സെക്രട്ടറി സുബൈര്‍ പള്ളിപ്പടി, കെ.ജി. അഷ്‌റഫ് എന്നിവര്‍ നേതൃത്വം നല്‍കി.

.jpg)