Home » » നിറ്റ ജലാറ്റിന്‍ പോലുള്ള കമ്പനികളെ ആക്രമിച്ച്‌ സായുധ പോരാട്ടം വ്യാപിപ്പിക്കണമെന്ന്‌ ലഘുലേഖ ഹരിത എം.എല്‍.എ. സമരത്തെ വഞ്ചിച്ചെന്ന്‌.

നിറ്റ ജലാറ്റിന്‍ പോലുള്ള കമ്പനികളെ ആക്രമിച്ച്‌ സായുധ പോരാട്ടം വ്യാപിപ്പിക്കണമെന്ന്‌ ലഘുലേഖ ഹരിത എം.എല്‍.എ. സമരത്തെ വഞ്ചിച്ചെന്ന്‌.

Written By Unknown on Tuesday, 11 November 2014 | 01:22


കൊച്ചി : നിറ്റാ ജലാറ്റിന്റെ എറണാകുളം പനമ്പിള്ളി നഗറിലെ ഓഫീസ്‌ അടിച്ചുതര്‍ത്ത ശേഷം സംഘം വിതറിയ ലഘുലേഖയാണ്‌ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്‌ മാവോവാദികളാണെന്ന സംശയം പോലീസിനു ബലപ്പെട്ടത്‌ . നിറ്റ ജലാറ്റിന്‍ കോര്‍പറേറ്റ്‌ ഓറീസ്‌ തങ്ങള്‍ കടന്നാക്രമിച്ചിരിക്കുന്നുവെന്നു പറഞ്ഞാണ്‌ സംഭവത്തിനുശേഷം ഇവര്‍ വിതരണം ചെയ്‌ത്‌ ലഘുലേഖ ആരംഭിക്കുന്നത്‌.
ആരാണ്‌ ഈ നിറ്റ ജലാറ്റിന്‍ ? ജലാറ്റിനടക്കം എട്ടോളം ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ജപ്പാന്‍ കമ്പനിയാണിത്‌. തദ്ദേശീയര്‍ക്ക്‌ തൊഴില്‍പോലും നല്‍കുന്നില്ല. കമ്പനി പുറത്തുവിടുന്ന മാലിന്യം ഏക്കര്‍ കണക്കിനു കൃഷിഭൂമിയും പുഴയിലെ വെള്ളവും മലിനമാക്കുന്നു. പ്രദേശവാസികള്‍ക്ക്‌ ത്വഗ്‌ രോഗം പിടിക്കുന്നു.
ഈ കാളസര്‍പ്പത്തെ കെട്ടുകെട്ടിക്കാന്‍ ജനങ്ങള്‍ രംഗത്തെത്തിയിട്ടും രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ ഈ കാളസര്‍പ്പത്തെ സംരക്ഷിക്കുന്ന കാഴ്‌ചയും നാം കണ്ടു. സമരക്കാരെയും പുരോഗമന ജനാധിപത്യ ശക്തികളെയും വികസനവിരുദ്ധരായി മുദ്ര കുത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ മുഖമൂടിയണിഞ്ഞ ഹരിത എം.എല്‍.എ.സമാധാനത്തിന്റെ മേലങ്കിയണിഞ്ഞ്‌ ജനകീയ സമരത്തെ വഞ്ചിച്ചു. നിറ്റ ജലാറ്റിന്‍ പോലുള്ള കമ്പനികളെ സായുധമായി കടന്നാക്രമിച്ച്‌ ഇന്ത്യന്‍ ഗ്രാമങ്ങളിലെ സായുധ പോരാട്ടത്തെ നമുക്ക്‌ വ്യാപിപ്പിക്കാം. പാര്‍ട്ടിയുടെ പത്താം വാര്‍ഷികം പോരാട്ടങ്ങളുടെ ആഘോഷമാക്കി മാറ്റാം. എല്ലാ വര്‍ഗങ്ങളെയും നശിപ്പിക്കുന്ന പുത്തന്‍ ജനകീയ വിപ്ലവപാതയില്‍ അണിനിരക്കാം എന്നുപറഞ്ഞുകൊണ്ടാണ്‌ സി.പി.ഐ.മാവോയിസ്റ്റ്‌ എന്ന പേരിലുള്ള ലഘുലേഖ അവസാനിക്കുന്നത്‌.
എന്നാല്‍ കമ്പനിയെക്കുറിച്ച്‌ ലഘുലേഖയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന്‌ കമ്പനി എം.ഡി.സജീവ്‌ മേനോന്‍ പറഞ്ഞു. നാഷണല്‍ എന്‍വയേണ്‍മെന്റ്‌ എഞ്ചിനീയറിംങ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ (നീരി)ന്റെ 23 നിര്‍ദേശങ്ങളില്‍ 12 എണ്ണവും കമ്പനി നടപ്പാക്കിക്കഴിഞ്ഞു. ശേഷിക്കുന്നവ നടപ്പാക്കിവരുകയാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം സംബന്ധിച്ച്‌ സിറ്റി പോലീസ്‌ അന്വേഷിക്കുമെന്ന്‌ എറണാകുളം റേഞ്ച്‌ ഐ.ജി. എം.ആര്‍. അജിത്‌കുമാര്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കുന്ന ടീമുമായി സഹകരിച്ചായിരിക്കും അന്വേഷണം നടത്തുകയെന്നും ഐ.ജി. പറഞ്ഞു. അക്രമി സംഘം ഉപേക്ഷിച്ചുപോയ ബാഗും രണ്ട്‌ ഇരുമ്പുവടിയും ഓഫീസിന്റെ സമീപത്തെ ഓടയില്‍ നിന്ന്‌ പോലീസ്‌ കണ്ടെത്തി.
ബാഗിനുള്ളില്‍നിന്ന്‌ ഒരു കുപ്പി മണ്ണെണ്ണയും ഇന്നലത്തെ ദിനപത്രവും പോലീസ്‌ കണ്ടെടുത്തു. സംഭവം നടന്നയുടന്‍ പോലീസ്‌ ജില്ലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. ബസ്‌സ്റ്റാന്റ്‌, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പോലീസ്‌ അന്വേഷണം നടത്തി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.