കോഴിക്കോട് : റേഷന്‍ വ്യാപാരികള്‍ സ്റ്റോക്കെടുപ്പ് നിര്‍ത്തിയതോടെ
റേഷന്‍ വിതരണം താറുമാറായി. വര്‍ധിപ്പിച്ച കമ്മീഷന്‍ നല്‍കാത്തതിനെ
തുടര്‍ന്ന് കഴിഞ്ഞ നാലിന് റേഷന്‍ വ്യാപാരികള്‍ കടകളടച്ചു
പ്രതിഷേധിച്ചിരുന്നു.
സംസ്ഥാനത്തെ 14,317 കടകളില്‍ ഇപ്പോള്‍ അരി സ്റ്റോക്കുള്ളത് 2000ത്തില്‍ താഴെ കടകളില്‍ മാത്രമാണ്. അതും രണ്ടുദിവസത്തിനകം തീരുന്ന സ്ഥിതിയാണ്. അരിക്കും പലവ്യഞ്‌ജനത്തിനും അനുദിനം വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ റേഷന്‍ വിതരണം കൂടി സ്‌തംഭിച്ചാല്‍ കേരളത്തില്‍ പട്ടിണിമരണം വരെ നടക്കാന്‍ സാധ്യതയുണ്ടെന്ന് സൂചനയുണ്ട്.
മാവേലി സ്റ്റോറുകളിലും നീതി സ്റ്റോറുകളിലും വില വര്‍ധിപ്പിക്കുകയും അവശ്യസാധനങ്ങള്‍ക്കു ക്ഷാമം വരുകയും ചെയ്‌തതോടെ ജനങ്ങള്‍ കടുത്ത ദുരിതത്തിലാണ്. വ്യാപാരികള്‍ 17 മുതല്‍ റേഷന്‍ കടകള്‍ അടച്ച് അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്ന് മുന്നറിയിപ്പു നല്‍കിയിട്ടും സര്‍ക്കാര്‍ ഇതു ഗൗരവമായി എടുത്തിട്ടില്ല. ഒക്‌ടോബര്‍ 20 മുതല്‍ വ്യാപാരികള്‍ നവംബര്‍ മാസത്തേക്കുള്ള സ്റ്റോക്കെടുത്തിട്ടില്ല. സ്റ്റോക്ക് ബഹിഷ്‌കരിക്കുകയാണെന്ന് സപ്ലൈ ഓഫീസുകളെ അറിയിച്ചിരുന്നു. അടുത്ത മാസത്തേക്കുള്ള ഓര്‍ഡറും നല്‍കിയിട്ടില്ല. റേഷന്‍ വ്യാപാരി സംഘനടകളുടെ കോ - ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. സമരം ഒത്തുതീര്‍ന്നാല്‍ പോലും റേഷന്‍ കടകളില്‍ സാധാരണ രീതിയില്‍ വിതരണം നടക്കാന്‍ ആഴ്‌ചകള്‍ വേണ്ടിവരും. റേഷന്‍ കടകളില്‍ ഒരു മാസത്തെ അഡ്വാന്‍സ് സ്റ്റോക്ക് സൂക്ഷിക്കാറുണ്ട്. എന്നാല്‍, മുന്‍കൂട്ടി സ്റ്റോക്കെടുക്കുന്നത് നിര്‍ത്തിയതോടെ ഭൂരിഭാഗം കടകളിലും വിരലിലെണ്ണാവുന്ന അരിച്ചാക്കുകള്‍ മാത്രമാണുള്ളത്.
റേഷന്‍ വ്യാപാരികള്‍ സമരം പ്രഖ്യാപിച്ചതോടെ മൊത്തവ്യാപാര ഗോഡൗണുകളില്‍ സാധനങ്ങള്‍ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. സ്റ്റോക്ക് അധികമായതിനാല്‍ മൊത്തവ്യാപാരികളും പുതിയ ചരക്കെടുക്കാന്‍ താല്‍പ്പര്യം കാണിക്കുന്നില്ല.
റബ്ബറിന്റെ വിലയിടിച്ചിലും സാമ്പത്തിക പ്രതിസന്ധിയും മൂലം പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് റേഷന്‍ വ്യാപാരികളുടെ സമരം കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്കു തയ്യാറാവുന്നില്ല :
റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍
തിരുവനന്തപുരം : സ്റ്റോക്കെടുക്കാതെ റേഷന്‍ വ്യാപാരികള്‍ സമരം ആരംഭിച്ച് രണ്ടാഴ്‌ചയായിട്ടും സംഘടകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന് ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍.
ഭക്ഷ്യമന്ത്രിയും കേരളാ കോണ്‍ഗ്രസ് (ജെ) ചെയര്‍മാന്‍ ജോണി നെല്ലൂരും ഗൂഢാലോചന നടത്തിയാണ് റേഷന്‍ വിതരണം സ്‌തംഭിപ്പിച്ചിരിക്കുന്നത്. യു.ഡി.എഫ്. ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഭക്ഷ്യ - ധന മന്ത്രിമാര്‍ക്ക് പണം തിരിച്ചു നല്‍കിയാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ചില പാര്‍ട്ടി നേതാക്കള്‍ വാഗ്‌ദാനം നല്‍കിയിരുന്നു. ഇതു നിരസിച്ചതാണ് റേഷന്‍ വ്യാപാരികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനു കാരണം.
ക്വിന്റലിന് 200 രൂപയായി കമ്മീഷന്‍ വര്‍ധിപ്പിക്കാമെന്നു കഴിഞ്ഞ ഫെബ്രുവരിയില്‍ ഭക്ഷ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, പിന്നീട് ഇത് 90 രൂപയാക്കി.
മുഖ്യമന്ത്രി ചര്‍ച്ചയ്‌ക്കു വിളിക്കുന്നതുവരെ സമരം തുടരും. ഈ മാസം 16 നു കോട്ടയത്തു ചേരുന്ന സമ്മേളനത്തില്‍ മന്ത്രിമാരെ തടയുന്നത് ഉള്‍പ്പെടെയുള്ള അനിശ്ചിതകാല സമരത്തിനു രൂപം നല്‍കും.