കോഴിക്കോട്: സിഎംപി നേതാവും മുന്‍മന്ത്രിയുമായ എം.വി.രാഘവന്റെ നിര്യാണത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ് അനുശോചനം രേഖപ്പെടുത്തി.
വ്യക്തിപരമായ ലാഭനഷ്ടം പരിഗണിക്കാതെ തന്റെ അഭിപ്രായങ്ങളില്‍ ഉറച്ചുനിന്ന കേരളരാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വത്തിന് ഉടമയായിരുന്നു എം.വി.ആര്‍. ധീരനായ രാഷ്ട്രീയ നേതാവ്, പ്രഗത്ഭനായ ഭരണകര്‍ത്താവ് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എം.വി.ആറിന്റെ നിര്യാണം കേരളത്തിന് നീകത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്കുചേരുന്നുവെന്നും അഡ്വ.കെ.എം.അഷ്‌റഫ് പറഞ്ഞു.







