പൂക്കോട്ടുംപാടം: പതിനൊന്നു വയസുകാരിയായ മദ്രസാ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്‌റ്റില്‍. അമരമ്പലം പുതിയക്കോട് കണ്ണച്ചംകുന്ന് ഊട്ടു പുറത്ത് പത്മനാഭനെ(52)യാണു പൂക്കോട്ടുംപാടം പോലീസ് അറസ്‌റ്റ്ചെയ്‌തത്. ശനിയാഴ്‌ച വൈകുന്നേരം 6.30 തോടെയായിരുന്നു സംഭവം. കുട്ടി, മദ്രസയില്‍ നിന്നും വരുന്ന വഴി മിഠായി നല്‍കാമെന്ന് പറഞ്ഞ് സമീപത്തെ റബര്‍ തോട്ടത്തിലേക്ക് കൊണ്ടു പോകുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൂക്കോട്ടുംപാടം പോലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.







