Home » » ഹൈക്കോടതി ഉത്തരവ്‌ കാറ്റില്‍പറത്തി എടക്കര മത്സ്യ,മാംസ മാര്‍ക്കറ്റ്‌ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെക്കൊണ്ട്‌ ഉത്‌ഘാടനം ചെയ്യിക്കുന്നു.

ഹൈക്കോടതി ഉത്തരവ്‌ കാറ്റില്‍പറത്തി എടക്കര മത്സ്യ,മാംസ മാര്‍ക്കറ്റ്‌ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെക്കൊണ്ട്‌ ഉത്‌ഘാടനം ചെയ്യിക്കുന്നു.

Written By Unknown on Sunday, 23 November 2014 | 19:16

എടക്കര: ഹൈക്കോടതി ഉത്തരവ്‌ കാറ്റില്‍പറത്തി എടക്കരയിലെ സ്വകാര്യ മത്സ്യ,മാംസ മാര്‍ക്കറ്റ്‌ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെക്കൊണ്ട്‌ ഉത്‌ഘാടനം ചെയ്യിക്കാനുള്ള പഞ്ചായത്തിന്റെ തീരുമാനം വിവാദങ്ങളിലേക്ക്‌. നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊാണ്‌ എടക്കര ഗ്രാമപഞ്ചായത്ത്‌ അധികൃതരുടെ ഈ നടപടിയെന്ന്‌ പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌. മാര്‍ക്കറ്റിനോട്‌ ചേര്‍ന്ന്‌ കെ.പി.എം ഹോസ്‌പിറ്റല്‍ നടത്തുന്ന ഡോ. ഹംസയുടെ പരാതിയില്‍ സ്റ്റാറ്റസ്‌ കോ നിലനിര്‍ത്താന്‍ കഴിഞ്ഞ ഒക്‌ടോബര്‍ ഇരുപത്തിയൊന്‍പതിന്‌ ഹൈക്കോടതി ഉത്തരവായിരുന്നു. വിധിപകര്‍പ്പ്‌ കിട്ടാത്ത സാഹചര്യത്തില്‍ ഇതുസംബന്ധിച്ചുള്ള വക്കീല്‍ നോട്ടിഫിക്കേഷന്‍ ഗ്രാമപഞ്ചായത്തിനും, ബന്ധപ്പെട്ടവര്‍ക്കും പരാതിക്കാരന്‍ മുപ്പതാം തീയ്യതി നല്‍കിയിരുന്നു. എന്നാല്‍ വിധിപ്പകര്‍പ്പ്‌ ലഭിച്ചില്ലെന്ന കാരണംപറഞ്ഞ്‌ മുപ്പത്തിയെന്നിന്‌ മാര്‍ക്കറ്റില്‍ അധികൃതര്‍ ചിക്കന്‍ സ്റ്റാള്‍ ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ്‌ കോടതിവിധിയുടെ പകര്‍പ്പ്‌ പരതിക്കാരന്‌ ലഭിച്ചത്‌. അന്ന്‌ തന്നെ വിധിപ്പകര്‍പ്പിന്റെ ഒറിജിനല്‍ കോപ്പി ഗ്രാമപഞ്ചായത്ത്‌ അധികൃതര്‍ക്ക്‌ കൈമാറുകയും ചെയ്‌തു. ഓര്‍ഡര്‍ കൈപ്പറ്റി രണ്ട്‌ മാസത്തിനുള്ളില്‍ പരാതി പരിഹരിച്ചശേഷം മാര്‍ക്കറ്റ്‌ തുറക്കാനാണ്‌ ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്‌. എന്നാല്‍ വിധിപ്പകര്‍പ്പിന്റെ കോപ്പി കൈപ്പറ്റിയിട്ടും നിയമത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള നടപടിയാണ്‌ എടക്കര ഗ്രാമപഞ്ചായത്ത്‌ അധികൃതര്‍ സ്വീകരിച്ചത്‌. സ്റ്റാറ്റസ്‌ കോ നിലനിര്‍ത്താന്‍ ഹൈക്കോടതി ഉത്തരവിട്ട മാര്‍ക്കറ്റിന്റെ ഉത്‌ഘാടനം വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ ഇന്ന്‌ നിര്‍വ്വഹിക്കുമെന്ന ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ ടൗണ്‍ മുഴുവന്‍ അധികൃതര്‍ കെട്ടിയിട്ടുണ്ട്‌. എന്നാല്‍ ഹൈക്കോടതി ഉത്തരവ്‌ മറികടന്ന്‌ മന്ത്രി മാര്‍ക്കറ്റ്‌ ഉത്‌ഘാടനം ചെയ്യുന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍തന്നെ വിഭിന്ന അഭിപ്രായമുയര്‍ന്നിട്ടുണ്ട്‌. 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.