Home » » സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

Written By Unknown on Friday, 28 November 2014 | 03:33

തിരുവനന്തപുരം; സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ രംഗത്തുവന്നു. മദ്യനയം വിനോദ സഞ്ചാര മേഖലയെ ദോഷമായി ബാധിക്കും. വിദേശ വിനോദ സഞ്ചാരികളെ കേരളത്തില്‍ നിന്നകറ്റാന്‍ മാത്രമേ ഇതുകൊണ്ട് കഴിയൂ. ബാറുകള്‍ അടച്ചിടുന്നതോടെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. ഹൗസ്‌ബോട്ട് വിനോദ സഞ്ചാരമേഖലയാണ് തകര്‍ച്ച നേരിടുന്ന മറ്റൊരു രംഗം. വന്‍തുക വായ്പയെടുത്താണ് ഉടമകള്‍ ഹൗസ്‌ബോട്ടുകള്‍ വാങ്ങിയിരിക്കുന്നത്. ഇവരുടെ വായ്പകള്‍ക്ക് മോറട്ടോറിയം അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ബാങ്കേഴ്‌സ് സമിതിക്ക് നല്‍കിയ നിവേദനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.