പാലാ: മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. ആദ്യം മയക്കുമരുന്ന് കുത്തിവച്ചും പിന്നീട് വിവാഹ വാഗ്ദാനം നല്‍കിയും പീഡിപ്പിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളില്‍ ഒരാള്‍ പിടിയില്‍. മുഖ്യപ്രതി മെഡിക്കല്‍ സ്റ്റോറുടമ ജോസുകുട്ടി സെബാസറ്റിയനാണ് പിടിയിലായത്. ഇയാളെ മംഗലാപുരത്തു നിന്നാണ് പാലാ സിഐ കെ.പി. ജോസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജോസുകുട്ടി സെബാസറ്റിയന്‍ പോലീസില്‍ പരാതിക്കാരിയായ യുവതിക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്. തനിക്ക് എതിരായ പരാതിക്ക് മുന്‍പേ യുവതി തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഇയാള്‍ ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നുവെന്നാണ് പറയുന്നത്. ഈ പരാതിയുടെ മറവിലാണ് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ജാമ്യത്തിന് നീക്കം നടത്തിയത്. ഇതിനിടെ മെഡിക്കല്‍ഷോപ്പ് ജീവനക്കാരിയായ യുവതിയെ പീഡിപ്പിക്കുകയും ബന്ധുവിന് പീഡനത്തിന് അവസരമൊരുക്കുകയും ചെയ്തുവെന്ന കേസിലെ പ്രതികളായ ഷോപ്പുടമയെയും ബന്ധുവിനെയും നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെടാന്‍ പോലീസ് അവസരമൊരുക്കുന്നുവെന്നാരോപിച്ച് ഡിവൈഎഫ്‌ഐ, പാലാ സിഐ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാശ്യപ്പെട്ട് നടത്തിയ മാര്‍ച്ച്, സ്റ്റേഷന്‍ പ്രവേശന കവാടത്തില്‍ പോലീസ് തടഞ്ഞു. സിപിഎം പാലാ ഏരിയ സെക്രട്ടറി ലാലിച്ചന്‍ ജോര്‍ജ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു







