Home » » ബഹുരാഷ്‌ട്ര കുത്തകകള്‍ രംഗത്ത്‌ ജീവന്‍രക്ഷാ മരുന്നുകളുടെ മേലുള്ള വിലനിയന്ത്രണം എടുത്തുമാറ്റി

ബഹുരാഷ്‌ട്ര കുത്തകകള്‍ രംഗത്ത്‌ ജീവന്‍രക്ഷാ മരുന്നുകളുടെ മേലുള്ള വിലനിയന്ത്രണം എടുത്തുമാറ്റി

Written By Unknown on Wednesday, 19 November 2014 | 02:30

ഇന്ത്യന്‍ ഔഷധമേഖലയെ കുത്തകകള്‍ക്ക്‌ തീറെഴുതി കൊടുത്ത്‌ കൊണ്ട്‌ ജീവന്‍രക്ഷാ മരുന്നുകളുടെ വില മോദി സര്‍ക്കാര്‍ മൂന്നര ഇരട്ടി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്‌. അര്‍ബ്ബുദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വിലനിയന്ത്രണം എടുത്ത്‌ മാറ്റിയാണ്‌ വന്‍തോതില്‍ വിലവര്‍ദ്ധിപ്പിച്ചിരിക്കുന്നത്‌. ഏറ്റവും അധികം കാന്‍സര്‍, പ്രമേഹം രോഗങ്ങള്‍ ബാധിച്ചിട്ടുള്ള നമ്മുടെ നാട്ടില്‍ ആ ഇനത്തില്‍പ്പെട്ട മരുന്നുകളുടെ വില കൂട്ടിയത്‌ സാധാരണക്കാരായ രോഗികളെ കടുത്ത തോതില്‍ ബാധിക്കും. ``ത്രോട്ട്‌ കാന്‍സറി''നുള്ള മരുന്നിന്റെ വില 7000 രൂപയില്‍നിന്ന്‌ 23,000 രൂപയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്‌ പ്രധാനമന്ത്രി മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്‌ ശേഷമാണ്‌. ഔഷധ വിലനിയന്ത്രണത്തില്‍ ദേശീയ താല്‍പ്പര്യത്തിന്‌ വിരുദ്ധമായ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്‌ പോകുന്നത്‌. അമേരിക്കന്‍ സമ്മര്‍ദ്ദത്തിന്‌ വഴങ്ങിയാണ്‌ ഇത്തരത്തിലൊരു മാറ്റമെന്നത്‌ പറയാതെ വയ്യ. കേന്ദ്ര ആരോഗ്യമന്ത്രിയുടെ സ്ഥാനചലനവും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്‌. ഇന്ത്യയില്‍ വരുന്ന മരുന്നിന്റെ 10 ശതമാനവും ഉപയോഗിക്കുന്നത്‌ ജനസംഖ്യയുടെ
3 ശതമാനം മാത്രമുള്ള കേരളീയരാണ്‌ എന്നുകൂടി ഇതോടൊപ്പം ഓര്‍ക്കണം.

അംബാനിയും അദാനിയും മാത്രമല്ല തന്നിക്കുപിന്നില്‍ ഉള്ളത്‌ എന്ന്‌ തെളിയിക്കുന്നതാണ്‌ മോദിയുടെ വിദേശയാത്രകള്‍കൂടി ശ്രദ്ധയോടെ വീക്ഷിച്ചാല്‍ മനസ്സിലാവും. ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട്‌ പ്രവര്‍ത്തിക്കുന്ന വേള്‍ഡ്‌ വൈഡ്‌ കോര്‍പറേറ്റ്‌ മാഫിയ സംഘങ്ങള്‍ നിയന്ത്രിക്കുന്ന മീഡിയ നെറ്റ്‌വര്‍ക്കുകള്‍ വളരെ കൃത്യമായി ഉപയോഗിക്കുന്ന ഈ കൂട്ടര്‍ ഇന്ത്യയുടെ ആരോഗ്യരംഗത്തെ കൂടി കവര്‍ന്നെടുക്കുകയാണ്‌. ഇവിടെ രോഗിയെ സൃഷ്‌ടിക്കുന്നതും രോഗം പരത്തുന്നതും ചികിത്സ നിര്‍ണ്ണയിക്കുന്നതും മരുന്നു നിശ്ചയിക്കുന്നതും അന്താരാഷ്‌ട്ര കമ്പനികളാണ്‌ എന്ന ആരോപണം നിലനില്‍ക്കുന്നു. ലോക്കല്‍ മരുന്നുല്‍പ്പാദിപ്പിക്കുന്ന ``ചാത്തന്‍'' കമ്പനികളെ വളര്‍ത്തുന്ന ഭരണാധികാരികള്‍ക്ക്‌ ഇതും ഒരു കമ്മീഷന്‍ ഇടപാട്‌ മാത്രം. ആധാര്‍ കാര്‍ഡിന്റെ കാര്യത്തിലും, ഗ്യാസ്‌ സബ്‌സിഡിയുടെ കാര്യത്തിലായാലും മുന്‍ സര്‍ക്കാരിന്റെ തനിയാവര്‍ത്തനം തന്നെയാണ്‌ മോദി സര്‍ക്കാരുമെന്നാണ്‌ നവരാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ ശരിവെക്കുന്നതാണ്‌ നാളിതുവരെയുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍.
-സി.ജി. സുരേഷ്‌കുമാര്‍

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.