കൊല്ലം: 22 ഹോട്ടലുകള്‍ക്ക് കൂടി ലൈസന്‍സ് നല്‍കാനുള്ള ഹൈക്കോടതി വിധിക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കോടതി മദ്യനയം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. ഉത്തരവിനെതിരെ സര്‍ക്കര്‍ അപ്പീല്‍ നല്‍കുമെന്നും ജനനന്മയ്‌ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ നയങ്ങളെ കോടതി എതിര്‍ക്കരുതെന്നും സുധീരന്‍ പറഞ്ഞു.
അതേസമയം ഹൈക്കോടതി ഉത്തരവ് ഉടന്‍ നടപ്പിലാക്കേണ്ടന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മദ്യനയത്തിലെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ അന്തിമ വിധി വന്ന ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുത്താല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.








