Home » » രാത്രി സ്ത്രീകളുടേത് കൂടിയാണെന്ന 'ഇരുട്ടു നുണയാമെടികളെ' പ്രഖ്യാപനം കോഴിക്കോട് ബീച്ചില്‍.

രാത്രി സ്ത്രീകളുടേത് കൂടിയാണെന്ന 'ഇരുട്ടു നുണയാമെടികളെ' പ്രഖ്യാപനം കോഴിക്കോട് ബീച്ചില്‍.

Written By Unknown on Monday, 1 December 2014 | 21:29

കോഴിക്കോട്: സദാചാര പോലീസിനെതിരെ കിസ് ഓഫ് ലൗ കൂട്ടായ്മ നടത്തിയ ചുംബന സമരത്തിന്റെ ചുവടുപിടിച്ച് 'ഇരുട്ടു നുണയാമെടികളെ' എന്ന ഫേസ്ബൂക്ക് കൂട്ടായ്മ കോഴിക്കോട് ബീച്ചില്‍ നടത്തിയ അവകാശപ്രഖ്യാപനവും ശ്രദ്ധേയമായി. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ ശരീരത്തില്‍ പതിച്ച പോസ്റ്ററുകളുമായി മുദ്രാവാക്യം വിളിച്ച് ബീച്ചില്‍ സഞ്ചരിച്ചാണ് രാത്രി സ്ത്രീകളുടേത് കൂടിയാണെന്ന പ്രഖ്യാപനം നടത്തിയത്.
കോഴിക്കോട് നഗരത്തില്‍ ഡിസംബര്‍ ഏഴിന് നടത്താന്‍ തീരുമാനിച്ചിട്ടുളള 'കിസ് ഇന്‍ ദ സ്ട്രീറ്റ്' എന്ന ചുംബന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് 'ഇരുട്ടു നുണയാമെടികളെ' അരങ്ങേറിയത്്. പ്രതിഷേധത്തില്‍ പങ്കെടുത്തത് ആറ് സ്ത്രീകള്‍ മാത്രമാണ്. എന്നാല്‍ മൂന്നൂറോളം കാണികള്‍ ബീച്ചില്‍ തടിച്ചുകൂടിയിരുന്നു. കൊച്ചി മറൈന്‍ഡ്രൈവില്‍ നടന്ന് കിസ് ഓഫ് ലൗ കൂട്ടായ്മയിലും വിരലിലെണ്ണാവുന്ന പ്രതിഷേധക്കാര്‍ മാത്രമാണ് പങ്കെടുത്തത്്. എന്നാല്‍, പ്രതിഷേധത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചുമെത്തിയത് ആയിരങ്ങളായിരുന്നു.
അനിഷ്ട സംഭവങ്ങള്‍ ഉണ്ടാല്‍ നേരിടാനുളള തയ്യാറെടുപ്പിലാണ് പോലീസ് നിലയുറപ്പിച്ചിരുന്നത്. കേരളത്തിന്‍െ്‌റ പൊതുബോധം സ്ത്രീവിരുദ്ധമാണ്. അതിനെതിരെയുളള സമരമാണിതെന്നും സംഘാടകര്‍ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.