Home » » പട്ടികജാതിക്കാരിയെ പീഡിപ്പിച്ച ഗ്രേഡ് എസ്.ഐ തൂങ്ങിമരിച്ചനിലയില്‍.

പട്ടികജാതിക്കാരിയെ പീഡിപ്പിച്ച ഗ്രേഡ് എസ്.ഐ തൂങ്ങിമരിച്ചനിലയില്‍.

Written By Unknown on Monday, 1 December 2014 | 21:25

കാസര്‍ഗോഡ്: പരാതിക്കാരിയായ പട്ടികജാതിക്കാരിയെ പീഡിപ്പിച്ച ഗ്രേഡ് എസ്.ഐയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ആദൂര്‍ സ്‌റ്റേഷനിലെ  ഗ്രേഡ് എസ്.ഐ പി.വി സുഗുണന്‍ ആണ് മരിച്ചത്. രാവിലെ നടക്കാന്‍ പോയ സുഗുണനെ വഴിയരുകിലെ മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
പണമിടപാടു സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിന് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയ യുവതിയെ സൗഹൃദം നടിച്ച് ബന്ധം സ്ഥാപിക്കുകയും പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. യുവതി വനിത പോലീസ് സെല്ലിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്.ഐയ്‌ക്കെതിരെ കേസെടുത്തത്. എസ്.പി നടത്തിയ അന്വേഷണത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും സസ്‌പെന്റു ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ സുഗുണന്‍ പതിനാലു ദിവസം റിമാന്‍ഡ് കഴിഞ്ഞാണ് പുറത്തിറങ്ങിയത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന കേസും ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.