Home » » മദ്യനയത്തിൽ നിന്നും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി.

മദ്യനയത്തിൽ നിന്നും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി.

Written By Unknown on Friday, 26 December 2014 | 20:59

കോഴിക്കോട്: സർക്കാർ നേരത്തെ പ്രഖ്യാപിച്ച മദ്യനയത്തിൽ നിന്നും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പത്ത് വർഷം കൊണ്ട് വീര്യം കൂടിയ മദ്യം സംസ്ഥാനത്ത് നിന്നും ഇല്ലാതാക്കും. നയം പ്രഖ്യാപിച്ചത് വ്യക്തമായ ലക്ഷ്യങ്ങളോടെയാണെന്നും അത് ഫലപ്രദമായി നടപ്പാക്കാനാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. താമരശ്ശേരി ബിഷപ്പ് മാർ റെമിജിയൂസ് ഇഞ്ചനാനിയലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യനയത്തിൽ മാറ്റം വരുത്താനിടയായ സാഹചര്യം ബിഷപ്പിനെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹവുമായുള്ള ചർച്ചയിൽ താൻ പൂർണ തൃപ്തനാണെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേ സമയം കൂടിക്കാഴ്ചയുടെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. കെസിബിസി മദ്യവിരുദ്ധസമിതി ചെയർമാനാണ് താമരശേരി ബിഷപ്പ്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.