ചലച്ചിത്ര താരവും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ വിവാഹിതനായി. കൊച്ചിയിലെ ഫ്ളാറ്റിൽ രാവിലെ 7.30ന് നടന്ന ലളിതമായ ചടങ്ങിലാണ് തന്റെ ദീർഘകാല സുഹൃത്ത് ഷേമ അലക്സാണ്ടറുടെ കഴുത്തിൽ അനൂപ് മിന്നുകെട്ടിയത്. ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സിനിമാലോകത്ത് നിന്ന് നടൻ ദിലീപ് മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. രജിസ്ട്രാറെ ഫ്ളാറ്റിലേക്ക് കൊണ്ടുവന്നാണ് വിവാഹം രജിസ്റ്റർ ചെയ്തത്. ദിലീപാണ് സാക്ഷികളിലൊരാളായി രജിസ്റ്ററിൽ ഒപ്പുവച്ചത്.
ഷേമയുമായി അഞ്ച് വര്‍ഷത്തോളമായി ഉണ്ടായിരുന്ന സൗഹൃദമാണ് വിവാഹത്തിലെത്തിയത്. സിനിമാ മേഖലയുമായി ഷേമയ്ക്ക് ബന്ധമില്ല. ഷേമയുടെ രണ്ടാം വിവാഹമാണിത്. ഇക്കാര്യം അനൂപ് തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ബാലുശ്ശേരി പറന്പത്ത് വീട്ടില്‍ ഗംഗാധര മേനോന്റെയും ഇന്ദിരാ മേനോന്റെയും മകനാണ് അനൂപ് മേനോന്‍. കൊല്ലം പത്തനാപുരം സ്വദേശിയും പ്ളാന്ററുമായ പ്രിന്‍സ് അലക്സാണ്ടറിന്റെയും പരേതയായ ലില്ലി അലക്സാണ്ടറിന്റെയും മകളാണ് ഷേമ.