Home » » കെ.സി.ബി.സി മദ്യവിരുദ്ധസമിതിക്ക് മന്ത്രി ഷിബു ബേബി ജോണിന്റെ വിമർശനം.

കെ.സി.ബി.സി മദ്യവിരുദ്ധസമിതിക്ക് മന്ത്രി ഷിബു ബേബി ജോണിന്റെ വിമർശനം.

Written By Unknown on Saturday, 27 December 2014 | 06:39

കൊല്ലം: കെ.സി.ബി.സി മദ്യവിരുദ്ധസമിതിക്ക് മന്ത്രി ഷിബു ബേബി ജോണിന്റെ വിമർശനം.  കെ.സി.ബി.സി മദ്യവിരുദ്ധസമിതിക്കാർ രാഷ്ട്രീയക്കാരെ കവലച്ചട്ടമ്പിമാരുടെ ഭാഷയിലാണ് അധിക്ഷേപിക്കുന്നതെന്നും ഇത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

മദ്യവിരുദ്ധപ്രവർത്തനമല്ല മദ്യവിരുദ്ധസമിതി നടത്തുന്നതെന്നും അവർ തങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങളിൽ നിന്നും മാറിപ്പോയിരിക്കുന്നെന്നും ഷിബു ബേബി ജോൺ ചൂണ്ടിക്കാട്ടി. സമിതിയുടെ പ്രവർത്തനം സമ്പൂർണ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മദ്യത്തിന് അടിമകളായിട്ടുള്ള ധാരാളം പേരുണ്ടായിരുന്ന തിരുവനന്തപുരം ജില്ലയിലെ പൊഴിയൂരിൽ മദ്യവിരുദ്ധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നിരുന്നു. എന്നാൽ ഇന്ന് മദ്യവിരുദ്ധ സമിതിയിൽ നിന്നും ഇത്തരത്തിലുള്ള പരിശ്രമങ്ങൾ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കുറ്റുപ്പെടുത്തി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.