Home » » നിരോധനാജ്‌ഞ പ്രഖ്യാപിച്ചു

നിരോധനാജ്‌ഞ പ്രഖ്യാപിച്ചു

Written By Unknown on Saturday, 27 December 2014 | 06:57

തിരുവല്ലം പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍വരുന്ന കല്ലിയൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലും തിരുവനന്തപുരം കോര്‍പറേഷനിലെ 66ാം വാര്‍ഡിലും അഞ്ചുദിവസത്തേക്ക്‌ നിരോധനാജ്‌ഞ പ്രഖ്യാപിച്ച്‌ ജില്ലാ കളക്‌ടര്‍ ഉത്തരവിട്ടു. കാളഹസ്‌തീശ്വരവിലാസം കെ.പി.എം.എസ്‌ ശാഖാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം കാരണം അനിഷ്‌ടസംഭവങ്ങളുണ്ടാകുന്നത്‌ തടയാനാണ്‌ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്‌.
ഡിസംബര്‍ 27 ഉച്ചമുതല്‍ 2015 ജനുവരി ഒന്നിന്‌ അര്‍ദ്ധരാത്രി വരെയാണ്‌ നിരോധനാജ്‌ഞ. ഉത്തരവ്‌പ്രകാരം പ്രദേശത്ത്‌ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടിനില്‍ക്കുന്നത്‌ അനുവദനീയമല്ല. പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാനോ, മുദ്രാവാക്യങ്ങള്‍ മുഴക്കാനോ പാടില്ല. അതേസമയം, വിവാഹങ്ങള്‍ പോലെയുള്ള സമാധാനപരമായ ഒത്തുചേരലുകള്‍ക്ക്‌ വിലക്കില്ലെന്നും ജില്ലാ കളക്‌ടറും ജില്ലാ മജിസ്‌ട്രേറ്റുമായ ബിജു പ്രഭാകര്‍ അറിയിച്ചു
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.