Home » » ഉമ്മന്‍ചാണ്ടി താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനയേലിനെ സന്ദര്‍ശിച്ചു.

ഉമ്മന്‍ചാണ്ടി താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനയേലിനെ സന്ദര്‍ശിച്ചു.

Written By Unknown on Friday, 26 December 2014 | 20:55

കോഴിക്കോട്: മദ്യനയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനയേലിനെ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയായിരുന്നു സന്ദര്‍ശനം. മദ്യനയത്തില്‍ മാറ്റം വരുത്താനിടയായ സാഹചര്യം മുഖ്യമന്ത്രി ബിഷപ്പിനെ അറിയിച്ചു. കൂടിക്കാഴ്ചയില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ചാരായ നിരോധം സംസ്ഥാനത്ത് വിജയകരമാക്കിയ പോലെ മദ്യവും ഘട്ടംഘട്ടമായി നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും തമ്മിലുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ തുറന്നു പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.