Home » » ക്രൈസ്തവരും മുസ്ലീങ്ങളും രാമന്റെ മക്കളാണെന്നു കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി; ഒടുവിൽ മാപ്പു പറഞ്ഞു.

ക്രൈസ്തവരും മുസ്ലീങ്ങളും രാമന്റെ മക്കളാണെന്നു കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി; ഒടുവിൽ മാപ്പു പറഞ്ഞു.

Written By Unknown on Tuesday, 2 December 2014 | 19:23

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടത്തിയ വിവാദ പ്രസംഗത്തിന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിമാപ്പു പറഞ്ഞു. സാധ്വിയുടെ പ്രസംഗത്തിനെതിരെ പ്രതിപക്ഷം ലോക്‌സഭയില്‍ ബഹളംവച്ചിരുന്നു.രാജ്യത്തെ ക്രൈസ്തവരും മുസ്ലീങ്ങളും രാമന്റെ മക്കളാണെന്നും ഇതില്‍ വിശ്വസിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നുമായിരുന്നു ഡല്‍ഹിയില്‍ നടന്ന ഒരു ചടങ്ങില്‍ മന്ത്രി പ്രസംഗിച്ചത്. തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം എടുത്തുപറയുമ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. രാമനില്‍ വിശ്വസിക്കുന്നവര്‍ക്ക് വോട്ട് ചെയ്യണോ അതോ അവിശ്വാസികള്‍ക്ക് വോട്ട് ചെയ്യണോ എന്ന് ജനങ്ങള്‍ തീരുമാനമെടുക്കണംമന്ത്രി പറഞ്ഞു. ആരും അഴിമതി കാണിക്കരുതെന്നതാണ് പ്രധാനമന്ത്രിയുടെ മന്ത്രമെന്നും സാധ്വി പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി കേന്ദ്രമന്ത്രി തന്നെ രംഗത്തെത്തി. അവിശ്വാസികള്‍ എന്നതുകൊണ്ട് താന്‍ ഉദ്ദേശിച്ചത് വിഘടനവാദികളെയും രാജ്യദ്രോഹ ശക്തികളെയുമാണെന്നാണ് മന്ത്രി വിശദീകരിച്ചത്. ഇതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഇന്ത്യയ്ക്ക് പുറത്ത് എല്ലാവരും ഹിന്ദുസ്ഥാനികള്‍ എന്നാണ് അറിയപ്പെടുന്നത്. ഇക്കാര്യമാണ് ഞാന്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചത്‌കേന്ദ്രമന്ത്രി പറഞ്ഞു. 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.