Home » » പര്‍ദ ധരിക്കുന്നതിനെതിരെ; തുണി കൂടിയാല്‍ സംസ്‌കാരം കൂടില്ലെന്നു ഡോ. ഫസല്‍ ഗഫൂര്‍

പര്‍ദ ധരിക്കുന്നതിനെതിരെ; തുണി കൂടിയാല്‍ സംസ്‌കാരം കൂടില്ലെന്നു ഡോ. ഫസല്‍ ഗഫൂര്‍

Written By Unknown on Wednesday, 3 December 2014 | 01:46

കോഴിക്കോട്‌ : മുഖം മൂടിയ പര്‍ദ ധരിക്കുന്നതിനെതിരെ എം.ഇ.എസ്‌ പ്രസിഡന്റ്‌ ഡോ. ഫസല്‍ ഗഫൂര്‍ രംഗത്തെത്തി. മുഖം മൂടിയ പര്‍ദ ധരിക്കുന്നത്‌ ഇസ്ലാമിന്‌ യോജിച്ചതല്ല. തുണി കൂടിയാല്‍ സംസ്‌കാരം കൂടില്ലെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാൽ തിരിച്ചടിക്കുമെന്നും കോഴിക്കോട്‌ സംഘടിപ്പിച്ച സെമിനാറില്‍ അദ്ദേഹം പറഞ്ഞു.
സ്‌ത്രീകളുടെ വസ്‌ത്ര ധാരണ രീതികളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളുമായി ഫസല്‍ ഗഫൂര്‍ നേരത്തെയും രംഗത്തെത്തിയിരുന്നു. ജീന്‍സും പര്‍ദ്ദയും വ്യക്‌തിത്വം നഷ്‌ടപ്പെടുത്തുമെന്നും അതുകൊണ്ടു തന്നെ സ്‌ത്രീകള്‍ക്ക്‌ ജീന്‍സും പര്‍ദ്ദയും വേണ്ടെന്നതാണ്‌ എം.ഇ.എസിന്റെ നിലപാടെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു. സമ ദൂരമല്ല, സമ അടുപ്പ സിദ്ധാന്തമാണ്‌ എം.ഇ.എസിന്റേതെന്നും തുര്‍ക്കി, ഈജിപ്‌ത്‌, ബംഗ്ലാദേശ്‌, എന്നിവിടങ്ങളിലെ മുസ്ലീം സ്‌ത്രീകള്‍ മുഖം മറയ്‌ക്കാറില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.