Home » » ഹൈവേകളിലെ ബിവ്‌റേജസ് ഷോപ്പുകള്‍ മാറ്റാന്‍ പ്രായോഗിക ബുദ്ധിമുട്ട് ;ബെവ്‌കോ.

ഹൈവേകളിലെ ബിവ്‌റേജസ് ഷോപ്പുകള്‍ മാറ്റാന്‍ പ്രായോഗിക ബുദ്ധിമുട്ട് ;ബെവ്‌കോ.

Written By Unknown on Wednesday, 3 December 2014 | 01:51

കൊച്ചി: ദേശീയ, സംസ്ഥാന ഹൈവേകളിലെ ബിവ്‌റേജസ് ഷോപ്പുകള്‍ മാറ്റാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ബെവ്‌കോ. പുതിയ സ്ഥലം കണ്ടെത്തുന്നത് പ്രായോഗികമല്ല. മദ്യനയത്തിന്റെ ഭാഗമായി നിലവില്‍ പത്തു ശതമാനം ബിവ്‌റേജസ് ഷോപ്പുകള്‍ വീതം പൂട്ടുന്നുണ്ട്. ഇതുവരെ 34 എണ്ണം പൂട്ടി. ഇതില്‍ 14 എണ്ണം ദേശീയപാതയോരത്താണ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് സത്യവാങ്മൂലത്തിലാണ് ബെവ്‌കോ ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയ, സംസ്ഥാന പാതയോരങ്ങളിലുള്ള ഷോപ്പുകള്‍ മാറ്റി സ്ഥാപിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ നടപടി റിപ്പോര്‍ട്ട് നല്‍കണമെന്നു നവംബര്‍ 10നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ബെവ്‌കോയുടെ കണക്കുപ്രകാരം ദേശീയപാതയോരങ്ങളില്‍ 67 ഷോപ്പുകളും സംസ്ഥാന ഹൈവേകളില്‍ 69 ഷോപ്പുകളുമാണുള്ളത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.