Home » » ജസ്റ്റീസ്: വി.ആര്‍ കൃഷ്ണയ്യരുടെ നിര്യാണത്തില്‍ അഡ്വ.കെ.എം അഷ്‌റഫ് അനുശോചിച്ചു

ജസ്റ്റീസ്: വി.ആര്‍ കൃഷ്ണയ്യരുടെ നിര്യാണത്തില്‍ അഡ്വ.കെ.എം അഷ്‌റഫ് അനുശോചിച്ചു

Written By Unknown on Thursday, 4 December 2014 | 08:19

കോഴിക്കോട്: മുന്‍ സുപ്രീകോടതി ചീഫ് ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യരുടെ നിര്യാണത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം.അഷ്‌റഫ് അനുശോചനം രേഖപ്പെടുത്തി.
നീതിന്യായ വ്യവസ്ഥയുടെ അന്തസുയര്‍ത്തിപ്പിടിക്കുന്ന പല സുപ്രധാന വിധികളും അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. മാനുഷ്യാവകാശങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്ന സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. വി.ആര്‍ കൃഷ്ണയര്‍ എന്ന മനുഷ്യസ്‌നേഹിയായ ന്യായാധിപനെ ചരിത്രം എന്നും അനുസ്മരിക്കുമെന്നും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും അഡ്വ.കെ.എം.അഷ്‌റഫ് പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.