Home » » സംവിധായകന്‍ പ്രിയദര്‍ശനും ലിസിയും കുടുംബകോടതിയില്‍ വിവാഹമോചനഹര്‍ജി നല്‍കി.

സംവിധായകന്‍ പ്രിയദര്‍ശനും ലിസിയും കുടുംബകോടതിയില്‍ വിവാഹമോചനഹര്‍ജി നല്‍കി.

Written By Unknown on Monday, 1 December 2014 | 08:40


ചെന്നൈ: സംവിധായകന്‍ പ്രിയദര്‍ശനും ഭാര്യയും പഴയകാല നടിയുമായ ലിസിയും വേര്‍പിരിയുന്നു. വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ ചെന്നൈയിലെ കുടുംബ കോടതിയില്‍ ലിസി ഹര്‍ജി നല്‍കി. കുടുംബകോടതിയില്‍ വിവാഹമോചനഹര്‍ജി നല്‍കിയ കാര്യം ലിസി പത്രക്കുറിപ്പിലൂടെ സ്ഥിരീകരിച്ചു. പ്രിയദര്‍ശനുമായുള്ള 24 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണെന്നു ലിസി പത്രക്കുറിപ്പില്‍ അറിയിച്ചു. തങ്ങളുടെ സ്വകാര്യ ജീവിതത്തെ മാനിക്കണമെന്നും ലിസി ആവശ്യപ്പെട്ടു.

ഇതോടെ ഫെബ്രുവരിയില്‍ ഐസിഎല്‍ ക്രിക്കറ്റ്‌ ടൂര്‍ണമെന്റിനോട്‌ അനുബന്ധിച്ച്‌ ഇറങ്ങിയ ഗോസിപ്പുകള്‍ വെറും ഗോസിപ്പുകളെല്ലന്ന്‌ വ്യക്തമായി. ഉഭയ സമ്മതപ്രകാരമാണ്‌ ഇരുവരും വേര്‍പിരിയുന്നതെന്നാണ്‌ മുന്‍പ്‌ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്‌. നഷ്ടപരിഹാരമായി 80 കോടി രൂപ ലിസിക്ക്‌ പ്രിയദര്‍ശന്‍ വാഗ്‌ദാനം ചെയ്‌തിരുന്നതായാണ്‌ റിപ്പോര്‍ട്ട്‌ പ്രചരിച്ചിരുന്നത്‌.

എന്നാല്‍ എല്ലാ വീട്ടിലുമുണ്‌ടാകുന്ന ചെറിയ പ്രശ്‌നങ്ങള്‍ മാത്രമായിരുന്നു തങ്ങള്‍ക്കിടയിലും ഉണ്‌ടായിരുന്നത്‌ എന്നായിരുന്നു ഗോസിപ്പിന്‌ അന്നു പ്രിയദര്‍ശന്‍ മറുപടി പറഞ്ഞത്‌. ബിസിനസുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളാണ്‌ കലഹത്തിനു കാരണമായതെന്നും അന്ന്‌ പ്രിയന്‍ അവകാശപ്പെട്ടിരുന്നു. മോഹന്‍ലാലും ഭാര്യ സുചിത്രയും കമലഹാസനും ഗൗതമിയും ഇടപെട്ടാണ്‌ പ്രശ്‌നങ്ങള്‍ പരിഹരിച്ചതെന്ന്‌ ലിസിയും വെളിപ്പെടുത്തിയിരുന്നു. പരസ്‌പരം സംസാരിക്കാത്ത അവസ്ഥയിലായിരുന്നു അന്ന്‌ ഇരുവരും. പ്രിയന്‍ -ലിസി ദമ്പതികള്‍ക്ക്‌ രണ്‌ടു മക്കളാണ്‌. കല്യാണിയും സിദ്ധാര്‍ത്ഥും. ഇരുവരും വിദേശത്ത്‌ വിദ്യാര്‍ഥികളാണ്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.