എടക്കര: നിലമ്പൂരിലെ മാവോവാദി സാന്നിധ്യം,
കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അനേ്വഷണം നടത്തണമെന്ന് എസ്.ഡി.പി.ഐ ജില്ലാ
വൈസ് പ്രസിഡന്റ് സി ജി ഉണ്ണി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ
ജനവിരുദ്ധത തിരിച്ചറിയുക എന്ന പ്രമേയവുമായി എസ്.ഡി.പി.ഐനിലമ്പൂര്‍ മണ്‌ഡലം
പ്രസിഡന്റ് മുജീബ് എടക്കര നയിക്കുന്ന സമര ജാഥയുടെ ഉത്‌ഘാടനം
പോത്തുകല്ലില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂര
മേഖല മാവോവാദികളുടെ താവളമാണെന്ന് വരുത്തിത്തീര്‍ത്ത് സുരക്ഷയുടെ പേരില്‍
കോടിക്കണക്കിന് രൂപ ആഭ്യന്തര വകുപ്പ് ധൂര്‍ത്തടിക്കുമ്പോള്‍,
കുരങ്ങുപനിയും, പട്ടിണിയുംകൊണ്ട് ആദിവാസികള്‍ കഷ്‌ടപ്പെടുകയാണ്. ഇത്
കണ്ടില്ലെന്ന് നടിക്കുന്നവര്‍ ആദിവാസി ദേശീയോത്സവം ഈവന്റ് മാനേജ്‌മെന്റ്‌പരിപാടിയായി നിലമ്പൂരില്‍ നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ സെക്രട്ടറി
കൃഷ്‌ണന്‍ എരഞ്ഞിക്കല്‍, ജില്ലാ കമ്മറ്റിയംഗം ബാബുമണി, അഷ്‌റഫ്
ഒളവെട്ടൂര്‍, യൂസുഫ് അലനല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. മണ്‌ഡലത്തിലെ
സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ജാഥ ചന്തക്കുന്നില്‍ സമാപിച്ചു.








