Home » » കലകൾ പങ്കുവെക്കുന്നത് സ്നേഹത്തിന്റെ സന്ദേശം-ആർട്ടിസ്റ്റ്‌ മദനൻ.

കലകൾ പങ്കുവെക്കുന്നത് സ്നേഹത്തിന്റെ സന്ദേശം-ആർട്ടിസ്റ്റ്‌ മദനൻ.

Written By Unknown on Saturday, 27 December 2014 | 09:35

സർഗ കേരളത്തിന്‌ തിരിതെളിഞ്ഞു.
കോഴിക്കോട്; ഉത്സവം കാണാത്ത,തെയ്യത്തെ അറിയാത്ത,കലകളെ തിരിച്ചറിയാത്ത,ബാല്യമാണ് നമുക്ക് ചുറ്റും വളർന്നു വരുന്നത്.ടെലിവിഷന്റെ മായിക കാഴ്ചകളിൽ കുരുങ്ങി കിടക്കുകയാണ് ഈ കുട്ടികൾ...
അവർക്ക് പുതിയ ആകാശമില്ല,പുതിയ ഭൂമിയില്ല,ആരോടും സ്നേഹമില്ല,ഹൃദയ വിശാലതയുമില്ല,കലകളുടെ അഭാവം തന്നെയാണ് ഇതിനു കാരണം.
സിലബസിലെ പഠനങ്ങൾക്കൊപ്പം,പ്രകൃതിയെ അറിയാൻ,കലകളെ സ്നേഹിക്കാൻ നാം നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കണം.ലോകത്ത് എവിടെയും കലകൾ പരസ്പരം സ്നേഹിക്കാനാണ് പഠിപ്പിച്ചിട്ടുള്ളത്‌.സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും,ഊഷ്മളതയാണ് ഓരോ കലാരൂപവും മുന്നോട്ടുവെക്കുന്നത്.കലയുടെ മഹനീയ ലോകത്തേക്ക് പുതിയ തലമുറയെ ആനയിക്കാൻ രക്ഷിതാക്കൾ തയ്യാറാവണം.കാരണം ലോകത്ത് സ്നേഹം നിറഞ്ഞ കാലം വീണ്ടും സൃഷ്ട്ടിക്കാൻ കലകൾക്ക് മാത്രമേ കഴിയൂ.പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ്‌ മദനൻ പറഞ്ഞു. തലക്കുളത്തൂർ കേരള കലാക്ഷേത്രം സംഘടിപ്പിച്ച സർഘകേരളം വർണ്ണ രാഗ നൃത്തോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി എം ശശിധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.നെല്ലായി കെ വിശ്വനാഥ്,ചെമഞ്ചേരി ശിവദാസൻ മാസ്റ്റർ,പ്രൊഫ .ടി എം രവീന്ദ്രൻ,പ്രൊഫ.ഒ ജെ ചിന്നമ്മ,കാളോറത്ത് സുനിൽ കുമാർ,ടി കെ വിജയൻ,എം വിനോദ് കുമാർ എന്നിവർ സംസാരിച്ചു. വർണ്ണ രാഗ നൃത്തോത്സവത്തിന്റെ ഭാഗമായി ലയവിന്ന്യാസം,രാഗോത്സവം,ശാസ്ത്രീയ നൃത്തങ്ങൾ,പഴയകാലഗാനങ്ങൾ കോർത്തിണക്കിയ ഓർമകൾ എന്നിവ അരങ്ങേറും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.