തിരുവനന്തപുരം: കാടിനുള്ളിൽ കയറി മാവോയിസ്റ്റ് വേട്ടയ്ക്ക് നേതൃത്വം നൽകാനും സംസ്ഥാന നക്‌സൽവിരുദ്ധ സേനയെ പരിശീലിപ്പിക്കാനുമായി കേന്ദ്രസേനകളിലെ നൂറോളം ഉദ്യോഗസ്ഥരെ വിട്ടുനൽകണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ നിരാകരിച്ചു.
ബി.എസ്.എഫ്, സി.ആർ.പി.എഫ് എന്നിവയിലെ നാല് കമാൻഡന്റുമാരെയും 61 ഹെഡ്‌കോൺസ്റ്റബിൾമാരെയും സംസ്ഥാനപൊലീസിന്റെ ഇന്ത്യാ റിസർവ് ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷനിൽ അയയ്ക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. പറ്റില്ലെന്ന് കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യത്തെ അറിയിച്ചത്.
മാവോയിസ്റ്റുകളെ നേരിടാൻ പരിശീലനം നേടിയവർ കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡിൽ (കാറ്റ്സ്) കുറവാണ്. മൂന്നു കമ്പനികളിലായി 177 തണ്ടർബോൾട്ട് കമാൻഡോകളും 140 എലൈറ്റ് കമാൻഡോകളും മാത്രമേ ഭീകരവിരുദ്ധസേനയിലുള്ളൂ. അടിയന്തരമായി നൂറ് കമാൻഡോകൾ കൂടിയുണ്ടെങ്കിലേ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷൻ ഫലപ്രദമായി നടത്താനാവൂ. ഈ സാഹചര്യത്തിലാണ് കുഴിബോംബ് കണ്ടെത്താനും കാട്ടിലെ ഓപ്പറേഷനും പ്രത്യേകപരിശീലനം നേടിയ കേന്ദ്രസേനാംഗങ്ങളുടെ സേവനം ഡി.ജി.പി ആവശ്യപ്പെട്ടത്. കേന്ദ്രസേനകളിൽനിന്ന് ഡെപ്യൂട്ടേഷന് താത്പര്യമുള്ള 45 മലയാളി ഉദ്യോഗസ്ഥരുടെ പട്ടിക ബി.എസ്.എഫ് ഡയറക്ടർ ജനറലിന് കഴിഞ്ഞ ജനുവരി 17ന് ഡി.ജി.പി കൈമാറുകയും ചെയ്തിരുന്നു.
സംസ്ഥാന പൊലീസിലെ എട്ട് സായുധ ബറ്റാലിയനുകളിലെ 300 യുവ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മുന്നൂറംഗ നക്‌സൽ വിരുദ്ധസേന രൂപീകരിക്കാനാണ് നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നത്. ഇവർക്ക് അടിസ്ഥാനശമ്പളത്തിന്റെ 50ശതമാനം അധികമായി നൽകാനും 10 ശതമാനം ക്ഷാമബത്ത, 450 രൂപ പ്രതിമാസ ഭക്ഷണ അലവൻസ്, 5000 രൂപ യൂണിഫോം അലവൻസ് എന്നിവ നൽകാനും ലക്ഷങ്ങളുടെ ഇൻഷ്വറൻസ് പരിരക്ഷയും തുടർച്ചയായുള്ള വൈദ്യപരിശോധനയും ഏർപ്പെടുത്താനും തീരുമാനിച്ചിരുന്നു. ദേശീയ സുരക്ഷാസേന (എൻ.എസ്.ജി), ആന്ധ്രയിലെ ഗ്രേഹണ്ട് സ്‌ക്വാഡ്, കർണാടകത്തിലെ പ്രത്യേക ദൗത്യസംഘം, തമിഴ്നാട്ടിലെ നക്‌സൽവിരുദ്ധസേന എന്നിവയുടെ പരിശീലനവും ഉറപ്പാക്കിയിട്ടും നക്സൽവിരുദ്ധ സേനയിലേക്ക് ഡെപ്യൂട്ടേഷനിലെത്താൻ ആളുണ്ടായില്ല. ഇതേത്തുടർന്ന് കേന്ദ്രസേനകളിലെ മലയാളി ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ സന്നദ്ധത സംസ്ഥാനപൊലീസ് ആരായുകയായിരുന്നു.
പുത്തൻതലമുറ തോക്കുകൾ, തോളിലേറ്റാവുന്ന റോക്കറ്റ് ലോഞ്ചറുകൾ എന്നിവയിൽ പരിശീലനം, കുഴി ബോംബ് കണ്ടെത്താൻ പരിശീലനം, 15 25 അംഗ സംഘങ്ങളായി കാട്ടിൽ തെരച്ചിലിനും ഓപ്പറേഷനുമുള്ള പരിശീലനം എന്നിവയാണ് സംസ്ഥാന നക്സൽവിരുദ്ധ സേനയ്ക്കായി ഡി.ജി.പി തേടിയത്.