മംഗലാപുരം: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിടെ ഇന്ത്യൻ മുജാഹിദ്ദീൻപ്രവർത്തകനെ ബംഗളൂരു പൊലീസ് അറസ്റ്റു ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മംഗലാപുരം വിമാനത്താവളത്തിൽ വച്ചായിരുന്നു ഉത്തര കന്നഡ ജില്ലയിലെ ഭട്കൽ സ്വദേശിയായ റിയാസി (32) നെ ശനിയാഴ്ച രാത്രി അറസ്റ്റു ചെയ്തത്. ജനുവരി എട്ടിന് പിടിയിലായ മൂന്ന് ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിയാസിനെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു,
ബെംഗളൂരുവിലും ഭട്കലിലും നടത്തിയ റെയ്ഡുകളിൽ സ്‌ഫോടവസ്തുക്കൾ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു








