Home » » ഘര്‍ വാപ്പസിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ മൗനം ദുരൂഹമെന്ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ സൂസൈപാക്യം.

ഘര്‍ വാപ്പസിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ മൗനം ദുരൂഹമെന്ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ സൂസൈപാക്യം.

Written By Unknown on Sunday, 11 January 2015 | 09:14

കൊച്ചി: ഘര്‍ വാപ്പസിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ മൗനം ദുരൂഹമെന്ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ സൂസൈപാക്യം. മദ്യ നയത്തിലെ മാറ്റത്തിന്‌ പിന്നില്‍ സംസ്‌ഥാന സര്‍ക്കാരിന്‌ നിക്ഷിപ്‌ത താല്‍പ്പര്യമുണ്ടെന്നും ലത്തീന്‍ സഭ. സഭയുടെ രാഷ്‌ട്രീയ പ്രമേയത്തിലാണ്‌ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ക്കെതിരെ ലത്തീന്‍ സഭ വിമര്‍ശനം ഉന്നയിച്ചത്‌.
ചെറിയ തോതില്‍ തുടങ്ങുന്ന മദ്യപാനമാണ്‌ പിന്നീട്‌ വലിയ തോതിലേക്ക്‌ വളരുന്നത്‌. അതിനാല്‍ സംസ്‌ഥാനത്ത്‌ പുതിയ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കരുതെന്നാണ്‌ സഭയുടെ ആഗ്രഹമെന്ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ സൂസൈപാക്യം നേരത്തെ വ്യക്‌തമാക്കിയിരുന്നു. ബിവറേജസ്‌ കോര്‍പ്പറേഷന്റെ മുഴുവന്‍ ഔട്ട്‌ലെറ്റുകളും പൂട്ടണമെന്നാണ്‌ സഭയുടെ നിലപാടെന്നും ലത്തീന്‍ സഭ വ്യക്‌തമാക്കി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.